ഇതില്‍ ആരാണ് ഔട്ട്? ഒരേ എന്‍ഡിലേക്ക് ഓടിയെത്തി ഇന്ത്യന്‍ താരങ്ങള്‍, ഔട്ട് വിധിച്ചതിങ്ങനെ

ബംഗ്ലാദേശ് സ്പിന്നര്‍ റക്കിബുള്‍ ഹസന്റെ ഡെലിവറിയില്‍ സിംഗിള്‍ എടുക്കാനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മനായ ധ്രുവ് ശ്രമിച്ചത്
ഇതില്‍ ആരാണ് ഔട്ട്? ഒരേ എന്‍ഡിലേക്ക് ഓടിയെത്തി ഇന്ത്യന്‍ താരങ്ങള്‍, ഔട്ട് വിധിച്ചതിങ്ങനെ

ന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചായിരുന്നു ബംഗ്ലാദേശിന്റെ കളി. ഇതിനിടയില്‍ സമ്മര്‍ദത്തില്‍ നിന്ന ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വിചിത്രമായൊരു റണ്‍ഔട്ടും പിറന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറിലായിരുന്നു അത്. 

ബംഗ്ലാദേശ് സ്പിന്നര്‍ റക്കിബുള്‍ ഹസന്റെ ഡെലിവറിയില്‍ സിംഗിള്‍ എടുക്കാനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മനായ ധ്രുവ് ശ്രമിച്ചത്. എന്നാല്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ജുറല്‍ അഥര്‍വ് അനുകൂലമായി പ്രതികരിച്ചില്ല. ധ്രൂവ് അപ്പോഴേക്കും ബൗളേഴ്‌സ് എന്‍ഡിലേക്ക് ഓടിയെത്തിയിരുന്നു. 

വിക്കറ്റ് കീപ്പര്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ സ്റ്റംപ് ഇളക്കി. എന്നാല്‍ ധ്രുവ് ആണോ, അഥര്‍വ് ആണോ പുറത്തായത് എന്നതില്‍ സംശയം തുടര്‍ന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് രണ്ട് പേരും ഒരുമിച്ചുമെത്തി. ഇതോടെ രണ്ട് പേരും ഔട്ട് ആണെന്നായി കമന്റേറ്റര്‍ ബോക്‌സില്‍ നിന്നുള്ള അഭിപ്രായം. 

അഥര്‍വ് ക്രീസിലേക്ക് മടങ്ങിയെത്തി എന്ന് വിലയിരുത്തിയ തേര്‍ഡ് അമ്പയര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ധ്രുവ് ഔട്ട് ആണെന്ന് വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com