വെറും നാല് മാസം; കുറച്ചത് 24 കിലോ; ടിപ്‌സുമായി സാനിയ മിര്‍സ

നിങ്ങളുടെ സ്വപ്നങ്ങളെ പിന്‍തുടരൂ. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല
വെറും നാല് മാസം; കുറച്ചത് 24 കിലോ; ടിപ്‌സുമായി സാനിയ മിര്‍സ

മുംബൈ: തന്റെ ശരീരഭാരം 24 കിലോ കുറച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ. ശരീരഭാരം 89 കിലോയില്‍ നിന്നും 63 കിലോയായി കുറച്ചിരുന്നു. പ്രസവ ശേഷമാണ് വലിയ തോതില്‍ ശരീരഭാരം വര്‍ധിച്ചത്. കഠിന പ്രയത്‌നത്തിലൂടെ ശരീരഭാരം കുറച്ചതിന്റെ സന്തോഷഷം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 

89 കിലോയില്‍ നിന്ന് 63 കിലോയിലേക്ക്. നമുക്ക് എല്ലാവര്‍ക്കും പലലക്ഷ്യങ്ങള്‍ ഉണ്ട്. ഓരോദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോള്‍ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനപുരസരം ഓരോലക്ഷ്യവും നേടണം. 4 മാസത്തിനുള്ളില്‍ എന്റെ ഒരുലക്ഷ്യം ഞാന്‍ നേടിയെടുത്തു. ഒരു കുഞ്ഞിനു  ജന്‍മം നല്‍കിയ ശേഷവും  ആരരോഗ്യമുള്ളവളായി ഞാന്‍ തിരികെ വന്നു. കഠിന പ്രയത്‌നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. ഇനിയും ഏതാനും കടമ്പകള്‍ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്‍തുടരൂ. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്‌തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതില്‍ എത്രപേര്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്കിതു സാധിച്ചു എങ്കില്‍ എല്ലാവര്‍ക്കും സാധിക്കും. വിശ്വസിക്കൂ - സാനിയ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com