ഔട്ട് എന്ന് ഉറപ്പിച്ച ശിഖ പാണ്ഡേയുടെ ത്രോ; രക്ഷിച്ചത് സാങ്കേതിക വിദ്യ; ധാര്‍മികതയല്ലെന്ന് വിമര്‍ശനം 

മിഡ് ഓഫിലേക്കാണ് ലാനിങ് പന്തടിച്ചിട്ടത്. പിന്നാലെ ക്വിക്ക് സിംഗിളിനായി ലാനിങ് ഓടി
ഔട്ട് എന്ന് ഉറപ്പിച്ച ശിഖ പാണ്ഡേയുടെ ത്രോ; രക്ഷിച്ചത് സാങ്കേതിക വിദ്യ; ധാര്‍മികതയല്ലെന്ന് വിമര്‍ശനം 

വിക്‌റ്റോറിയ: ശിഖ പാണ്ഡേയുടെ ഡയറക്ട് ഹിറ്റ്. ഓസ്‌ട്രേലിയന്‍ താരം ലാനിങ് ക്രീസില്‍ നിന്ന് വലിയ ദൂരം അകലത്തിലും. പക്ഷേ സാങ്കേതിക വിദ്യ അവിടെ ലാനിങ്ങിന്റെ രക്ഷക്കെത്തി. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലായിരുന്നു സംഭവം. 

മിഡ് ഓഫിലേക്കാണ് ലാനിങ് പന്തടിച്ചിട്ടത്. പിന്നാലെ ക്വിക്ക് സിംഗിളിനായി ലാനിങ് ഓടി. അവിടെ ഫീല്‍ഡ് ചെയ്ത ശിഖര്‍ പാണ്ഡേയുടെ തകര്‍പ്പന്‍ ത്രോ വന്നു സ്റ്റംപിന് നേര്‍ക്ക്. പക്ഷേ അവിടെ സ്റ്റംപ് അല്ല ഇളകിയത്, സ്റ്റംപ് മൈക്കാണ്. 

സ്റ്റംപ് മൈക്കില്‍ കൊണ്ട പന്ത് ഡിഫ്‌ലക്റ്റഡായി ബെയില്‍സ് ഇളക്കാതെ പോയി. വിക്കറ്റ് വീണില്ലെന്ന് മാത്രമല്ല, ആ ത്രോയിലൂടെ ഓസ്‌ട്രേലിയ എക്‌സ്ട്രാ റണ്‍സും നേടി. സ്റ്റംപ് മൈക്ക് അവിടെ വില്ലനായതില്‍ കൂടുതല്‍, എക്‌സ്ട്രാ റണ്‍സ് എടുക്കാന്‍ ലാനിങ് കാട്ടിയ മനോഭാവമാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. 

ബോക്‌സില്‍ തട്ടിയതിനെ തുടര്‍ന്നാണ് ലാനിങ് റണ്‍ഔട്ടില്‍ നിന്ന് രക്ഷപെട്ടത്. അത് അവഗണിച്ച് എക്‌സ്ട്രാ റണ്‍സും എടുത്തിരിക്കുന്നു എന്ന് ഓസീസ് മുന്‍ താരം എല്‍സെ വില്ലനി കമന്ററി ബോക്‌സിലിരുന്ന് പറഞ്ഞു. ലോകകപ്പ് ജയിക്കാന്‍ അവസാനം ഒരു റണ്‍സ് വേണമെന്നിരിക്കെ ഇങ്ങനെ ഓടുമായിരിക്കും. പക്ഷേ കളിയുടെ സ്പിരിറ്റിനെ മാനിക്കുന്നവര്‍ അങ്ങനെ ചെയ്യില്ല, വില്ലനി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com