റോയല്‍ ചലഞ്ചേഴ്‌സ് പേര് മാറ്റുന്നു? സമൂഹമാധ്യമങ്ങളില്‍ പേര് തിരുത്തി, പ്രഖ്യാപനം ഉടനെന്ന് സൂചന

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ വരുത്തിയതോടെയാണ് പേര് മാറ്റമെന്ന സൂചന വരുന്നത്
റോയല്‍ ചലഞ്ചേഴ്‌സ് പേര് മാറ്റുന്നു? സമൂഹമാധ്യമങ്ങളില്‍ പേര് തിരുത്തി, പ്രഖ്യാപനം ഉടനെന്ന് സൂചന

ബംഗളൂരു: പതിമൂന്നാം ഐപിഎല്‍ സീസണിന് മുന്‍പായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്‌പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്‌സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു. 

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ വരുത്തിയതോടെയാണ് പേര് മാറ്റമെന്ന സൂചന വരുന്നത്. പുതിയ ലോഗോയും, പുതിയ പേരും റോയല്‍ ചലഞ്ചേഴ്‌സ് പ്രഖ്യാപിക്കാന്‍ പോവുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. 

തങ്ങളുടെ പേരിനൊപ്പമുള്ള ബാംഗ്ലൂര്‍ എന്നത് ബംഗളൂരു എന്നാക്കി ഫെബ്രുവരി 16ന് റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രഖ്യാപനം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുക എന്ന സ്വപ്നം ഈ സീസണിലെങ്കിലും സാധ്യമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 

ബാംഗ്ലൂര്‍ ഐപിഎല്‍ കിരീടം ഉയര്‍ത്തിയാല്‍ ട്വന്റി20 ലോകകപ്പില്‍ കോഹ് ലിക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. റോയല്‍ ചലഞ്ചേഴ്‌സിന്റെ നായക സ്ഥാനത്ത് നിന്ന് കോഹ് ലിയെ മാറ്റില്ലെന്ന് പുതുതായി നിയമിതനായ ആര്‍സിബിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസന്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com