'എല്ലാം തികഞ്ഞ കരിയര്‍ ആര്‍ക്കുമുണ്ടാകില്ല; പരാജയങ്ങള്‍ വളരാനുള്ള പ്രചോദനം'- 100ാം ടെസ്റ്റിന് മുന്‍പ് ടെയ്‌ലര്‍

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ മറ്റൊരു നേട്ടത്തിനരികിലാണ് വെറ്ററന്‍ കിവി ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍
'എല്ലാം തികഞ്ഞ കരിയര്‍ ആര്‍ക്കുമുണ്ടാകില്ല; പരാജയങ്ങള്‍ വളരാനുള്ള പ്രചോദനം'- 100ാം ടെസ്റ്റിന് മുന്‍പ് ടെയ്‌ലര്‍

ഹാമില്‍ട്ടന്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ മറ്റൊരു നേട്ടത്തിനരികിലാണ് വെറ്ററന്‍ കിവി ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. കരിയറില്‍ 100 ടെസ്റ്റുകള്‍ കളിക്കുന്ന നാലാമത്തെ മാത്രം ന്യൂസിലന്‍ഡ് താരമെന്ന റെക്കോര്‍ഡാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്. 

ഈ മാസം 21 മുതല്‍ വെല്ലിങ്ടനില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിനിറങ്ങുന്നതോടെ ടെയ്‌ലര്‍ നേട്ടം സ്വന്തമാക്കും. മുന്‍ നായകന്‍മാരായ സ്റ്റീഫന്‍ ഫഌമിങ്, ബ്രണ്ടന്‍ മെക്കല്ലം, ഡാനിയല്‍ വെട്ടോറി എന്നിവര്‍ മാത്രമാണ് 100ല്‍ അധികം ടെസ്റ്റ് കളിച്ച കിവി താരങ്ങള്‍. എലൈറ്റ് ക്ലബിലേക്ക് തന്റെ പേരും ടെയ്‌ലര്‍ 21ന് എഴുതി ചേര്‍ക്കും. 

100 ടെസ്റ്റുകളെന്ന നേട്ടത്തിനരികില്‍ നില്‍ക്കുമ്പോഴും ടെയ്‌ലര്‍ എളിമ വിടുന്നില്ല. എല്ലാം തികഞ്ഞ ഒരു ക്രിക്കറ്റ് കരിയര്‍ ആര്‍ക്കുമുണ്ടാകില്ലെന്ന് ടെയ്‌ലര്‍ പറഞ്ഞു. ചില അവസരങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടും. തെറ്റുകളും സാഹചര്യങ്ങളുമെല്ലാം ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ വളരാന്‍ പ്രേരിപ്പിക്കുമെന്നും ടെയ്‌ലര്‍ പറയുന്നു. 

100 ടെസ്റ്റുകള്‍ ഒരു ഓര്‍മപ്പെടുത്തലാണ്. വയസ് കൂടുന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തനാണ്. കളിക്കാരനെന്ന നിലയിലും ടീമംഗം എന്ന നിലയിലും ധാരാളം ഉയര്‍ച്ച താഴ്ചകളെ നേരിട്ടിട്ടുണ്ട്. ക്രിക്കറ്റിലൂടെ സ്വന്തമാക്കിയ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും 35കാരനായ ടെയ്‌ലര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com