നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വ്യക്തമാക്കി ടീമിന്റെ ട്വിറ്റര്‍ പേജ്

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമോ?
നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വ്യക്തമാക്കി ടീമിന്റെ ട്വിറ്റര്‍ പേജ്

മാഡ്രിഡ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമോ? ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഈ ചര്‍ച്ച വീണ്ടും സജീവമാകുകയാണിപ്പോള്‍. 

2017ലാണ് അപ്രതീക്ഷിത നീക്കവുമായി നെയ്മര്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് കൂടുമാറിയത്. ലോക റെക്കോര്‍ഡ് തുകയ്ക്കായിരുന്നു നെയ്മറെ ബാഴ്‌സലോണ കൈമാറിയത്. 

ഈ സീസണിലെ താരക്കൈമാറ്റ സമയത്ത് നെയ്മര്‍ കറ്റാലന്‍ നിരയിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്ജിക്കൊപ്പം നെയ്മര്‍ സംതൃപ്തനല്ലെന്നും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കാത്തതും ടീമിലെ യുവ താരം കെയ്‌ലിയന്‍ എംബാപ്പെയുടെ നിഴലിലായി പോകുന്നതും നെയ്മറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരം പിഎസ്ജിക്കായി വീണ്ടുമിറങ്ങി.

സമാന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നത് ബാഴ്‌സലോണയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ്. 'അവര്‍ മൈന്‍' എന്ന പേരിലുള്ള ഒരു സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. നെയ്മര്‍ ടീമിലേക്ക് ഉടന്‍ തന്നെ മടങ്ങിയെത്തുമെന്ന് ട്വിറ്ററിലുണ്ടെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. 

കഴിഞ്ഞ ദിവസം നടന്ന ഗെറ്റാഫെയ്‌ക്കെതിരായ പോരാട്ടം കഴിഞ്ഞ ശേഷമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച് ബാഴ്‌സലോണ ഔദ്യോഗികമായി കുറിപ്പും ട്വീറ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com