'പോരാട്ടങ്ങളെ ആഘോഷമാക്കിയവന്‍'- ആ പുരസ്‌കാരം ഇനി കോബ് ബ്രയന്റിന്റെ പേരില്‍; ഇതിഹാസത്തിന് ആദരം

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസ താരം കോബ് ബ്രയന്റിന് ആദരവുമായി എന്‍ബിഎ
'പോരാട്ടങ്ങളെ ആഘോഷമാക്കിയവന്‍'- ആ പുരസ്‌കാരം ഇനി കോബ് ബ്രയന്റിന്റെ പേരില്‍; ഇതിഹാസത്തിന് ആദരം

ന്യൂയോര്‍ക്ക്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസ താരം കോബ് ബ്രയന്റിന് ആദരവുമായി എന്‍ബിഎ. മികച്ച താരങ്ങള്‍ക്ക് സമ്മാനിക്കുന്ന ഓള്‍ സ്റ്റാര്‍ ഗെയിം എംവിപി അവാര്‍ഡ് ഇനി മുതല്‍ കോബ് ബ്രയന്റ് അവാര്‍ഡ് എന്ന പേരിലാകും നല്‍കുക. എന്‍ബിഎ കമ്മീഷണര്‍ ആദം സില്‍വറാണ് കോബിനോടുള്ള ആദരമായി പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കാര്യം വെളിപ്പെടുത്തിയത്. 

'കോബ് ബ്രയന്റ് എന്‍ബിഎയുടെ പര്യായമാണ്. ആഗോളതലത്തില്‍ എന്‍ബിഎ ആഘോഷിക്കപ്പെടുന്നതില്‍ കോബിന്റെ പങ്ക് വലുതാണ്. തന്റെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആരാധകരെ ആനന്ദിപ്പിക്കുന്നതിനായി കോബ് ഓരോ മത്സരങ്ങളും ആഘോഷമാക്കി മാറ്റി. അതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തി'- ആദം സില്‍വര്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ജനുവരി 26നാണ് കോബ് ബ്രയന്റും 13കാരിയായ മകള്‍ ജിജിയും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ലോകമെങ്ങുമുള്ള കായിക താരങ്ങളേയും ആരാധകരേയും ഒരുപോലെ ദുഃഖിപ്പിച്ച വാര്‍ത്തയായിരുന്നു ഇരുവരുടേയും മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com