കായിക ലോകത്തെ ഓസ്‌കര്‍ സച്ചിനിലേക്കെത്തുമോ? സച്ചിന്‍ മത്സരിക്കുന്നത് ആ ലോകകപ്പ് നിമിഷവുമായി 

ലോറ പുരസ്‌കാരത്തിനായി സച്ചിന്റെ പേരുമെത്തുന്നു എന്നതാണ് ഇന്ത്യന്‍ കായിക പ്രേമികളെ സന്തോഷത്തിലാക്കുന്നത്
കായിക ലോകത്തെ ഓസ്‌കര്‍ സച്ചിനിലേക്കെത്തുമോ? സച്ചിന്‍ മത്സരിക്കുന്നത് ആ ലോകകപ്പ് നിമിഷവുമായി 


ബര്‍ലിന്‍: കായിക താരങ്ങള്‍ക്കുള്ള ലോറസ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ലൂയിസ് ഹാമില്‍ട്ടണ്‍, മെസി, മാര്‍ക് മാര്‍ക്വെല്, നദാല്‍, ടൈഗര്‍ വുഡ്‌സ്, എല്യൂഡ് കിപ്‌ചോഗെ എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ താരമാവാന്‍ മത്സരിക്കുന്നത്. 

ലോറ പുരസ്‌കാരത്തിനായി സച്ചിന്റെ പേരുമെത്തുന്നു എന്നതാണ് ഇന്ത്യന്‍ കായിക പ്രേമികളെ സന്തോഷത്തിലാക്കുന്നത്. ലോറസ് പുരസ്‌കാരത്തിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദശകത്തിലെ മികച്ച കായിക മുഹുര്‍ത്തത്തിന് പുരസ്‌കാരം നല്‍കുന്നുണ്ട്. 

ഇവിടെ സച്ചിന്‍ ഉള്‍പ്പെടെ 5 പേരെ പരിഗണിക്കുന്നു. 2011ലെ ലോകകപ്പ് ജയത്തിന് പിന്നാലെ സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വാങ്കഡെ സ്‌റ്റേഡിയത്തെ വലംവെക്കുന്ന നിമിഷമാണ് സച്ചിന്റെ പേരില്‍ ചുരുക്കപ്പട്ടികയിലെത്തുന്നത്. 

20 വര്‍ഷത്തെ മികച്ച കായിക മുഹുര്‍ത്തത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ സച്ചിനെ പിന്തുണക്കാന്‍ അഭ്യര്‍ഥനയുമായി കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ മുന്‍പോട്ടു വന്നിരുന്നു. മൈക്കല്‍ ഷൂമാക്കറുടെ കിരീട നേട്ടത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ ജര്‍മനിയിലെ ട്രാക്കിലൂടെ കാറോടിച്ച മകന്‍ മിക്ക്, ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോളിലെ 19 സഹതാരങ്ങളെ നഷ്ടമായ വിമാനാപകടത്തെ അതിജീവിച്ച് 54ാം നാള്‍ സൗഹൃദ മത്സരം കളിക്കാനിറങ്ങിയ മൂന്ന ഷപ്പാകോയെന്‍സ് താരങ്ങള്‍ എന്നിവരുമാണ് സച്ചിനൊപ്പം പരിഗണനാ പട്ടികയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com