രാജസ്ഥാന്‍ റോയല്‍സിന്റെ തെറ്റായ ലോഗോയുമായി ബാംഗ്ലൂര്‍; എല്ലാ ഫ്രാഞ്ചൈസികളോടുമായി രാജസ്ഥാന് ചിലത് പറയാനുണ്ട്‌!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2020 01:21 PM  |  

Last Updated: 17th February 2020 01:21 PM  |   A+A-   |  

KOHLI_SANJU

 

പിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂളുമായെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പിണഞ്ഞത് വമ്പന്‍ അബദ്ധം. ഹോം മത്സരത്തിന്റെ ഷെഡ്യൂള്‍ പങ്കുവെച്ച പോസ്റ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പഴയ ലോഗോയാണ് ആര്‍സിബി കൊടുത്തത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പിണഞ്ഞ അബദ്ധം പെട്ടെന്ന് തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ണിലുടക്കി. സമയം കളയാതെ ബാംഗ്ലൂരിനെ ട്രോളാനും അവര്‍ മടിച്ചില്ല. മത്സരങ്ങള്‍ സംബന്ധിച്ച ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതിന് മുന്‍പ് എല്ലാ ഫ്രാഞ്ചൈസികളോടുമായി പറയുകയാണ്, ദാ ഇതാണ് ഞങ്ങളുടെ ലോഗോ, രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. 

മാര്‍ച്ച് 31ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തക്കെതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. രാജസ്ഥാന്‍ ഏപ്രില്‍ രണ്ടിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിടും...