ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കാം; എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ്റ് കളിച്ചുകൂടാ; ഷൊഹൈബ് അക്തര്‍

വീരേന്ദര്‍ സെവാഗിനെയും സൗരവ് ഗാംഗുലിയെയും സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ഞങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു
ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കാം; എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ്റ് കളിച്ചുകൂടാ; ഷൊഹൈബ് അക്തര്‍

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്‍ പാക് താരം ഷൊഹൈബ് അക്തര്‍. ഇന്ത്യക്കും പാകിസ്ഥാനും ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കാം, ടെന്നീസും കബഡിയും കളിക്കാം, തമാശകള്‍ പങ്കുവെക്കാം, പക്ഷേ എന്തുകൊണ്ട് ക്രിക്കറ്റ് മാത്രം കളിക്കുന്നില്ല ഷൊഹൈബ് അക്തര്‍് ചോദിച്ചു.

ഔദ്യോഗിക യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയിലാണ് അക്തറിന്റെ ചോദ്യം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധമുണ്ട്, അതുപോലെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളും സംഘടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് അക്തര്‍ ചോദിക്കുന്നത്.

ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് വരാനാകില്ലെന്ന് മനസ്സിലാക്കുന്നു, പാകിസ്ഥാന് ഇന്ത്യയിലേക്കും പോകാനാവില്ല. പക്ഷേ നമ്മള്‍ ഏഷ്യാ കപ്പ് കളിക്കുന്നു, നിഷ്പക്ഷ വേദികളില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നു. ഇത്തരത്തില്‍ നിഷ്പക്ഷ വേദികളില്‍ ഉഭയകക്ഷി കളികള്‍ നടത്താമല്ലോ. വീരേന്ദര്‍ സെവാഗിനെയും സൗരവ് ഗാംഗുലിയെയും സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ഞങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു. നമ്മള്‍ തമ്മിലുള്ള വിത്യാസങ്ങള്‍ ക്രിക്കറ്റിനെ ബാധിക്കരുതെന്നും അക്തര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com