കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

'ഒരു രാജ്യത്തിന്റെ ചുമലിലേറി' എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി
കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

ബെര്‍ലിന്‍: കായിക രംഗത്തെ ഓസ്‌കര്‍ ആദ്യമായി ഇന്ത്യയിലേക്ക്. സച്ചിനെ ഇന്ത്യ തോളിലേറ്റിയ നിമിഷത്തെയാണ് കളിക്കളത്തിലെ കഴിഞ്ഞ രണ്ട് ദശകത്തിനിടയിലെ ഏറ്റവും മികച്ച നിമിഷമായി ലോറിയസ് തെരഞ്ഞെടുത്തത്. 

24 വര്‍ഷം ഇന്ത്യയെ തോളിലേറ്റിയ സച്ചിനെ, 2011ല്‍ വാംഖഡെയില്‍ ഇന്ത്യന്‍ താരങ്ങള്‍ തോളിലേറ്റിയ നിമിഷമാണ് ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം 2000-2020ന് അര്‍ഹമായത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി. 

2019ലെ മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സ സൂപ്പര്‍ താരം മെസിയും, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ഹാമില്‍ട്ടണും ചേര്‍ന്ന് പങ്കിട്ടു. ആദ്യമായാണ് ഒരു ഫുട്‌ബോള്‍ താരം ലോറിയസ് പുരസ്‌കാരം നേടുന്നത്. മികച്ച താരത്തിനുള്ള പുരസ്‌കാരം പങ്കിടുന്നതും ഇത് ആദ്യം. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബോള്‍ ടീമും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com