ഇവരെ വാങ്ങിയ ടീമുകള്‍ക്ക് തലവേദന; ഐപിഎല്ലിന്റെ തുടക്കവും അവസാനവും കളിക്കാനുണ്ടാവില്ല

ചിലര്‍ക്ക് ടൂര്‍ണമെന്റിന്റെ തുടക്കം നഷ്ടമാവുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്ലേഓഫ് ഘട്ടം കളിക്കാനാവില്ല. അങ്ങനെ ടീമിനെ നിരാശരാക്കുന്ന കളിക്കാര്‍ ഇവരാണ്...
ഇവരെ വാങ്ങിയ ടീമുകള്‍ക്ക് തലവേദന; ഐപിഎല്ലിന്റെ തുടക്കവും അവസാനവും കളിക്കാനുണ്ടാവില്ല

ദേശീയ ടീമിന് വേണ്ടി ഇറങ്ങേണ്ടതിനാല്‍ പതിമൂന്നാം ഐപിഎല്‍ സീസണിലും ചില വിദേശ കളിക്കാര്‍ക്ക് ഏതാനും മത്സരങ്ങള്‍ നഷ്ടമാവും. ചിലര്‍ക്ക് ടൂര്‍ണമെന്റിന്റെ തുടക്കം നഷ്ടമാവുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്ലേഓഫ് ഘട്ടം കളിക്കാനാവില്ല. അങ്ങനെ ടീമിനെ നിരാശരാക്കുന്ന കളിക്കാര്‍ ഇവരാണ്...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 

പതിമൂന്നാം ഐപിഎല്‍ സീസണിന്റെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയത് പാറ്റ് കമിന്‍സ് ആണ്. 15.50 കോടി രൂപ കൊടുത്ത് തങ്ങള്‍ സ്വന്തമാക്കിയ വലം കയ്യന്‍ പേസര്‍ പക്ഷേ കൊല്‍ക്കത്തയുടെ ആദ്യ മത്സരം കളിക്കാന്‍ ഉണ്ടാവില്ല. 

മാര്‍ച്ച് 31നാണ് കൊല്‍ക്കത്തയുടെ സീസണിലെ ആദ്യ മത്സരം. ലോക്കി ഫെര്‍ഗൂസനും ആദ്യ മത്സരം നഷ്ടമാവും. രണ്ട് കളിക്കാരും കൊല്‍ക്കത്തക്കൊപ്പം ചേരുക ഏപ്രില്‍ ആദ്യ ആഴ്ചയില്‍. 

ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീനിന് കളിക്കാനാവുമോ എന്നത് ബിസിസിഐയെ ആശ്രയിച്ചിരിക്കും. നിയമവിരുദ്ധമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഏപ്രില്‍ രണ്ടാം ആഴ്ച വരെ ക്രിസ് ഗ്രീനിന് ഓസ്‌ട്രേലിയന്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

മാര്‍ച്ച് 31ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ മത്സരം ആരോണ്‍ ഫിഞ്ചിനും കെയ്ന്‍ റിച്ചാര്‍ഡ്‌സനും നഷ്ടമാവും. ഏപ്രില്‍ ആദ്യ ആഴ്ചയിലാവും ഇവര്‍ ടീമിനൊപ്പം ചേരുക. 

രാജസ്ഥാന്‍ റോയല്‍സ്

ജോഫ്ര ആര്‍ച്ചറുടെ പരിക്കും, സ്റ്റീവ് സ്മിത്തിന് സമയത്ത് എത്താനാവാത്തതും സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയാണ്. ഇവര്‍ക്കൊപ്പം ബെന്‍ സ്റ്റോക്‌സിന്റേയും ജോസ് ബട്ട്‌ലറുടേയും ഷെഡ്യൂള്‍ രാജസ്ഥാന്റെ തലവേദന കൂട്ടുന്നുയ 

കിവീസ്-ഓസീസ് ട്വന്റി20 പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 29നാണ്. ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യയിലേക്ക് എത്താന്‍ സ്മിത്തിന് ഇത് സമയം നല്‍കുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ സ്മിത്ത് ഇറങ്ങാനുള്ള സാധ്യത വിരളമാണ്. 

ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളും, അവസാന ഘട്ടത്തിലെ പ്ലേഓഫ് മത്സരങ്ങളും ബെന്‍ സ്റ്റോക്‌സിനും ബട്ട്‌ലര്‍ക്കും നഷ്ടമാവും. ലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് കഴിഞ്ഞതിന് ശേഷമാവും ഇവര്‍ ഇന്ത്യയിലേക്കെത്തുക. മാര്‍ച്ച് 31നാണ് ടെസ്റ്റ് അവസാനിക്കുക. ഐപിഎല്ലില്‍ അവസാന ഘട്ടത്തില്‍ വിന്‍ഡിസിനെതിരായ പരമ്പരക്കായി ഇവര്‍ തിരികെ പോവും. 

കിങ്‌സ് ഇലവന്‍

ജെയിംസ് നീഷാം, മാക്‌സ്വെല്‍ എന്നിവരെയാണ് പഞ്ചാബിന് ആദ്യ മത്സരങ്ങളില്‍ നഷ്ടമാവുക. മാര്‍ച്ച് 30ന് ഡെല്‍ഹിക്കെതിരെയാണ് അവരുടെ ആദ്യ മത്സരം. പരിക്കിനെ തുടര്‍ന്ന് മാക്‌സ്വെല്‍ കളത്തിലേക്കിറങ്ങാനും വൈകും. 

ഡല്‍ഹി ക്യാപിറ്റല്‍സ്

അലക്‌സ് കെയ്‌റേയെ ആദ്യ മത്സരങ്ങളില്‍ ഡല്‍ഹിക്ക് ലഭിക്കില്ല. ഏപ്രില്‍ 3നാണ് ഡല്‍ഹിയുടെ രണ്ടാം മത്സരം. അവിടേയും കെയ്‌റേക്ക് കളിക്കാനാവില്ലെന്നാണ് സൂചന. സ്റ്റൊയ്‌നിസിന് ടീമിലേക്ക് വിളിയെത്തിയാല്‍ അതും ഡല്‍ഹിയെ കുഴക്കും. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്

5.50 കോടി നല്‍കി ചെന്നൈ സ്വന്തമാക്കിയ കറാന്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളും, അവസാന ഘട്ട മത്സരങ്ങളും കളിക്കില്ല. മിച്ചല്‍ സാന്ത്‌നറിന് രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാവാനാണ് സാധ്യത. ഹസല്‍വുഡിനും ചെന്നൈയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. 

ഹൈദരാബാദ്

ഏപ്രില്‍ 1ന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ നായകന്‍ വില്യംസണും, സ്റ്റാര്‍ പ്ലേയര്‍ വാര്‍ണറും ഇല്ലാതെ ഹൈദരാബാദ് ഇറങ്ങണം. മിച്ചല്‍ മാര്‍ഷ്, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരേയും ഹൈദരാബാദിന് നഷ്ടമാവും. 

മുംബൈ ഇന്ത്യന്‍സ്

ട്രെന്റ് ബോള്‍ട്ടിനെ മാത്രമാണ് മുംബൈക്ക് നഷ്മാവുന്നത്. മുംബൈയുടെ മൂന്നാം മത്സരത്തില്‍ മാത്രമാവും ബോള്‍ട്ടിനെ ലഭ്യമാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com