ഒരു റണ്‍സ് അകലെ അര്‍ധശതകം നഷ്ടമായി ദീപ്തി ശര്‍മ്മ; വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം

വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം
ഒരു റണ്‍സ് അകലെ അര്‍ധശതകം നഷ്ടമായി ദീപ്തി ശര്‍മ്മ; വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം

സിഡ്‌നി:  വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. പുറത്താകാതെ 49 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 46 പന്തില്‍ 3 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ദീപ്തി ശര്‍മ്മ 49 റണ്‍സ് നേടിയത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ദീപ്തി ശര്‍മ്മയ്ക്ക് പുറമേ ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മ, ജെ ഐ റോഡ്രിഗസ് എന്നിവരും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ഷഫാലി വര്‍മ്മ 29 റണ്‍സ് നേടി. 26 റണ്‍സാണ് ജെ ഐ റോഡ്രിഗ്‌സിന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com