വനിത ലോകകപ്പില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന തുടക്കം; ഓസ്‌ട്രേലിയയെ തകര്‍ത്തു

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു
വനിത ലോകകപ്പില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന തുടക്കം; ഓസ്‌ട്രേലിയയെ തകര്‍ത്തു

സിഡ്‌നി:  വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 133 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ അവസാന പന്തില്‍ പുറത്തായി. അവസാനപന്തില്‍ ഒരു വിക്കറ്റ് അവശേഷിക്കേ,18 റണ്‍സാണ് ജയത്തിന് വേണ്ടിയിരുന്നത്. അവസാനപന്തില്‍ ഓസ്‌ട്രേലിയയുടെ സ്ട്രാനാ റണ്‍ഔട്ടാവുകയായിരുന്നു.
 
ലെഗ് ബ്രേക്കറായ പൂനം യാദവിന്റെ ബൗളിങ് മികവാണ് ഇന്ത്യക്ക് വിജയം നേടി കൊടുത്തത്. നാലുവിക്കറ്റാണ് പൂനം യാദവ് നേടിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ എ ജെ ഹീലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. 36 പന്തില്‍ 34 റണ്‍സുമായി എ ഗാര്‍ഡ്‌നര്‍ അവസാനം വരെ പിടിച്ചുനിന്നെങ്കിലും ജയം നേടിക്കൊടുക്കാന്‍ സാധിച്ചില്ല.

പുറത്താകാതെ 49 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 46 പന്തില്‍ 3 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ദീപ്തി ശര്‍മ്മ 49 റണ്‍സ് നേടിയത്.ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ദീപ്തി ശര്‍മ്മയ്ക്ക് പുറമേ ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മ, ജെ ഐ റോഡ്രിഗസ് എന്നിവരും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ഷഫാലി വര്‍മ്മ 29 റണ്‍സ് നേടി. 26 റണ്‍സാണ് ജെ ഐ റോഡ്രിഗ്‌സിന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com