'ഞങ്ങളെ തളര്‍ത്താനാണ് ചിലരുടെ ശ്രമം, ഇത് ലോകാവസാനമല്ല'; തല ഉയര്‍ത്തി തന്നെ മുന്‍പോട്ട് പോവുമെന്ന് കോഹ്‌ലി

'ഞങ്ങളെ തളര്‍ത്താനാണ് ചിലരുടെ ശ്രമം, ഇത് ലോകാവസാനമല്ല'; തല ഉയര്‍ത്തി തന്നെ മുന്‍പോട്ട് പോവുമെന്ന് കോഹ്‌ലി

'പുറത്ത് നിന്നുള്ളവര്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധിക്കാറില്ല. തോല്‍വി അംഗീകരിക്കുന്നതില്‍ ഒരു നാണക്കേടും ഞങ്ങള്‍ക്കില്ല'

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് തോല്‍വി വലിയ സംഭവമായി ചിത്രീകരിക്കുന്നതിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. എല്ലാ അര്‍ഥത്തിലും ന്യൂസിലാന്‍ഡ് ഞങ്ങളെ നിഷ്പ്രഭരാക്കി. എന്നാല്‍, അത് വലിയ സംഭവമായി ചിത്രീകരിക്കുന്നവരോട് യോജിക്കില്ലെന്നും, ഞങ്ങളെ മാനസീകമായി തളര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്നും കോഹ്‌ലി പറഞ്ഞു.

വെല്ലിങ്ടണ്‍ ടെസ്റ്റിലെ തോല്‍വി ലോകാവസാനമായി ചിലര്‍ കരുതുന്നു. എന്നാല്‍ അങ്ങനെയല്ല. ഇത്  കളിയാണ്. തല ഉയര്‍ത്തി തന്നെ ഞങ്ങള്‍ മുന്‍പോട്ട് പോവും. തോല്‍വി അംഗീകരിക്കുന്നതാണ് ഒരു ടീമിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നത്. 

സ്വന്തം മണ്ണിലായാലും ജയിക്കണം എങ്കില്‍ നന്നായി കളിക്കണം എന്ന് ഞങ്ങള്‍ക്ക് അറിയാം. രാജ്യാന്തര ക്രിക്കറ്റില്‍ അനായാസമായി പോവാനാവില്ല. തോല്‍വി നേരിട്ടാല്‍ അത് അംഗീകരിക്കുകയാണ് വേണ്ടത്. കോഹ് ലി പറഞ്ഞു. 

വെല്ലിങ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നിര്‍ണായകമായിരുന്നു. എന്നാല്‍ അതേ സമയം കരുത്തരെന്ന് അഭിമാനിക്കുന്ന നമ്മുടെ ബാറ്റിങ് നിര വേണ്ടത് പോലെ മത്സരിച്ചു നിന്നില്ല. ആദ്യ ഇന്നിങ്‌സില്‍ തന്നെ അവരുടെ ബൗളര്‍മാരുടെ മേല്‍ വേണ്ട സമ്മര്‍ദ്ദം നിറക്കാന്‍ നമുക്കായില്ല. 220-230 എന്ന സ്‌കോര്‍ കണ്ടെത്താനായിരുന്നെങ്കില്‍ കളി മറ്റൊരു രീതിയിലായാനെ, കോഹ് ലി പറഞ്ഞു. 

പുറത്ത് നിന്നുള്ളവര്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധിക്കാറില്ല. തോല്‍വി അംഗീകരിക്കുന്നതില്‍ ഒരു നാണക്കേടും ഞങ്ങള്‍ക്കില്ല. ഈ കളി ഞങ്ങള്‍ നന്നായി കളിച്ചില്ല എന്നേ അതിന് അര്‍ഥമുള്ളു. ഒറ്റ രാത്രി കൊണ്ട് ഞങ്ങള്‍ മോശം ടീം ആവുന്നില്ല. ഞങ്ങളുടെ ചിന്തകളെ മാറ്റി മറിക്കാനാവും പലരുടേയും ശ്രമം, എന്നാല്‍ അത് നടക്കില്ല. കഠിനാധ്വാനം ചെയ്ത് ഞങ്ങള്‍ തിരിച്ചെത്തും, ഇത്രയും വര്‍ഷം എങ്ങനെയാണോ കളിച്ചത് അതുപോലെ തന്നെ നാല് ദിവസത്തിന് ശേഷം വരുന്ന രണ്ടാമത്തെ ടെസ്റ്റും ഞങ്ങള്‍ കളിക്കും, കോഹ് ലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com