റണ്‍ ഔട്ടില്‍ നിന്ന് രക്ഷപെടാന്‍ പുതിയ വഴിയുമായി പാക് താരം; ഓട്ടം കണ്ട് ട്രോള്‍ നിറച്ച് ആരാധകര്‍ 

ടീമിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തതിന് പുറമെ റണ്‍ ഔട്ടില്‍ നിന്ന് രക്ഷനേടാന്‍ അസം ഖാന്‍ പ്രയോഗിച്ച തന്ത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി
റണ്‍ ഔട്ടില്‍ നിന്ന് രക്ഷപെടാന്‍ പുതിയ വഴിയുമായി പാക് താരം; ഓട്ടം കണ്ട് ട്രോള്‍ നിറച്ച് ആരാധകര്‍ 

റണ്‍ ഔട്ട് ഭീഷണിയില്‍ നില്‍ക്കെ എത്രയും പെട്ടെന്ന് ക്രീസിലേക്ക് ഓടിയെത്താന്‍ എന്താണ് വഴി? ഡൈവ് ചെയ്ത് കളിക്കാര്‍ സ്റ്റംപിന് മുന്‍പേ ക്രീസിലേക്ക് കയറാന്‍ ശ്രമിക്കാറുണ്ട്. ഇവിടെ മറ്റൊരു തന്ത്രമാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മൊയിന്‍ ഖാന്റെ മകന്‍ പുറത്തെടുത്തത്. 

ക്വാട്ട ഗ്ലായിയേറ്റേഴ്‌സിന് വേണ്ടിയാണ് അസം ഖാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്. ടീമിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തതിന് പുറമെ റണ്‍ ഔട്ടില്‍ നിന്ന് രക്ഷനേടാന്‍ അസം ഖാന്‍ പ്രയോഗിച്ച തന്ത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ലെജന്‍ഡ് അസം ഖാന്‍, ക്രിക്കറ്റിനെ പുനഃനിര്‍വചിക്കുന്ന അസം ഖാന്‍ എന്നെല്ലാമാണ് ട്രോളായി ആരാധകര്‍ പറയുന്നത്.

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയെത്തുന്നതിന് ഇടയില്‍ ബാറ്റ് തലകീഴായി മറിച്ചാണ് അസം ഖാന്‍ പിടിച്ചത്. ബാറ്റിന്റെ പിടി ഗ്രൗണ്ടിലേക്കായി പിടിക്കുന്നതോടെ കൂടുതല്‍ വേഗത്തില്‍ ക്രീസ് ലൈനിന് അകത്തേക്ക് ബാറ്റ് കടത്താം എന്നതാണ് അസം ഖാന്‍ പറയുന്നത്. 

ഇങ്ങനെ പരീക്ഷണവുമായി എത്തിയ അസം ഖാനെ ഒരു ദയയുമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ട്രോളുന്നുമുണ്ട്. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിങ്‌സ് 156 റണ്‍സ് നേടി. ഗ്ലാഡിയേറ്റേഴ്‌സ് 9 പന്തുകള്‍ കയ്യിലിരിക്കെ ജയം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com