ഇന്ത്യക്ക് കനത്ത തിരിച്ചടി, ഇഷാന്ത് ശര്‍മക്ക് പരിക്ക്; ഉമേഷ് യാദവ് ടീമിലെത്തുമെന്ന് സൂചന 

വെല്ലിങ്ടണില്‍ അല്‍പ്പമെങ്കിലും മികവ് കാണിക്കാനായത് ഇഷാന്ത് ശര്‍മക്ക് മാത്രമാണ്
ഇന്ത്യക്ക് കനത്ത തിരിച്ചടി, ഇഷാന്ത് ശര്‍മക്ക് പരിക്ക്; ഉമേഷ് യാദവ് ടീമിലെത്തുമെന്ന് സൂചന 

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഇഷാന്ത് ശര്‍മ കളിക്കില്ല. രഞ്ജി ട്രോഫിയില്‍ കളിക്കവെ വന്ന പരിക്കാണ് നിര്‍ണായക ഘട്ടത്തില്‍ ഇഷാന്തിനെ വീണ്ടും വലച്ചത്. 

വെല്ലിങ്ടണില്‍ അല്‍പ്പമെങ്കിലും മികവ് കാണിക്കാനായത് ഇഷാന്ത് ശര്‍മക്ക് മാത്രമാണ്. സമാനമായ പിച്ചാണ് ക്രൈസ്റ്റ്ചര്‍ച്ചിലും ഒരുങ്ങുന്നത് എന്നതിനാല്‍ ഇശാന്തിന്റെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇശാന്ത് 5 വിക്കറ്റ് വീഴ്ത്തി. 

ഇഷാന്ത് ശര്‍മക്ക് പകരം ഉമേഷ് യാദവ് ടീമിലേക്കെത്തുമെന്നാണ് സൂചന. എന്നാല്‍ ഇതുവരെ ന്യൂസിലാന്‍ഡില്‍ ഒരു ടെസ്റ്റ് പോലും ഉമേഷ് യാദവ് കളിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ഉമേഷ് യാദവ് ഇന്ത്യക്ക് പുറത്ത് കളിച്ചത് 2018 ഡിസംബറില്‍ പെര്‍ത്തിലാണ്. ഇത് ഇന്ത്യയുടെ ബൗളിങ് കരുത്തിനെ കാര്യമായി ബാധിക്കുന്നു. 

രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്കെതിരായ മത്സരത്തിന് ഇടയിലാണ് ഇഷാന്ത് ശര്‍മയുടെ വലത് കണങ്കാലിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നെറ്റ്‌സില്‍ ഇഷാന്ത് പന്തെറിയാന്‍ എത്തിയിരുന്നു. എന്നാല്‍ മത്സര തലേന്ന് നടത്തിയ പരിശീലനത്തില്‍ ഇഷാന്ത് ഇറങ്ങിയില്ല. 

വ്യാഴാഴ്ച 20 മിനിറ്റ് നെറ്റ്‌സില്‍ പന്തെറിഞ്ഞ് കഴിഞ്ഞപ്പോള്‍ വേദന അനുഭവപ്പെട്ട ഇഷാന്ത് ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചു. നെറ്റ്‌സില്‍ ഉമേഷ് യാദവിനോട് രവി ശാസ്ത്രിയും, ബൗളിങ് കോച്ച് ഭരത് അരുണും ദീര്‍ഘനേരം സംസാരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com