ഖത്തറിനെതിരെ കോട്ട കാക്കാന്‍ ജിംഗാന്‍ എത്തുന്നു; അണ്ടര്‍ 17ലോകകപ്പിലെ സൂപ്പര്‍ താരവും ടീമില്‍ 

മാര്‍ച്ച് 9നാണ് മത്സരത്തിന്റെ ഒരുക്കങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ക്യംപ് തുടങ്ങുന്നത്. മാര്‍ച്ച് 26നാണ് മത്സരം
ഖത്തറിനെതിരെ കോട്ട കാക്കാന്‍ ജിംഗാന്‍ എത്തുന്നു; അണ്ടര്‍ 17ലോകകപ്പിലെ സൂപ്പര്‍ താരവും ടീമില്‍ 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ നിര താരം സന്ദേശ് ജിംഗാന്‍ വീണ്ടും ടീമിലേക്ക്. പരിക്കിനെ തുടര്‍ന്ന് ആറ് മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് ജിംഗാന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. 

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഖത്തറിനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ ജിംഗാനെ ഉള്‍പ്പെടുത്തി. മാര്‍ച്ച് 9നാണ് മത്സരത്തിന്റെ ഒരുക്കങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ക്യംപ് തുടങ്ങുന്നത്. മാര്‍ച്ച് 26നാണ് മത്സരം. പരിക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഐഎസ്എല്‍ സീസണും നഷ്ടമായിരുന്നു. 

അണ്ടര്‍ 17 ലോകകപ്പില്‍ ശ്രദ്ധേയമായ കളി പുറത്തെടുത്ത ജീയാക്‌സന്‍ സിംഗിനേയും കോച്ച് സ്റ്റിമാച്ച് സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി. ജിയാക്‌സന്‍ ആദ്യമായാണ് സീനിയര്‍ ടീമിലേക്കെത്തുന്നത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ടീമിനൊപ്പം ചേരും.

സുനില്‍ ഛേത്രി, ആഷിഖ് കരുണിയന്‍, സുസൈരാജ്, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവര്‍ ഐഎസ്എല്ലിന് ശേഷമാവും ടീമിനൊപ്പം ചേരുക. 20 ഇന്ത്യന്‍ താരങ്ങളാണ് ഐഎസ്എല്ലിന് ശേഷം ഇന്ത്യന്‍ ക്യാമ്പിലേക്ക് എത്തുകയെന്ന് സ്റ്റിമാച്ച് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com