കടലിന് നടുവില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ഹര്‍ദിക്കിന്റെ വിവാഹാഭ്യര്‍ഥന; ഞെട്ടിച്ചെന്ന് കോഹ് ലി

കടലിന് നടുവില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ഹര്‍ദിക്കിന്റെ വിവാഹാഭ്യര്‍ഥന; ഞെട്ടിച്ചെന്ന് കോഹ് ലി

പുതുവത്സര തലേന്ന് ഹര്‍ദിക് അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനം കുറിച്ച് പ്രണയം തുറന്നു പറഞ്ഞു

പുതുവത്സര തലേന്ന് നതാഷയ്‌ക്കൊപ്പമുള്ള ഫോട്ടോ...അവള്‍ക്കൊപ്പം പുതുവര്‍ഷം തുടങ്ങുന്നു എന്ന ഹര്‍ദിക് പാണ്ഡ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് ആരാധകര്‍ തൊട്ടടുത്ത ദിവസം ഇങ്ങനെയൊരു സര്‍പ്രൈസ് വരുമെന്ന് പ്രതീക്ഷിച്ചില്ല. കടലിന് നടവില്‍ ബലൂണുകള്‍ തൂക്കി അലങ്കരിച്ച ബോട്ടില്‍ പാട്ടും സംഘവുമായി ഹര്‍ദിക് നദാഷയുടെ വിരലില്‍ മോതിരമണിയിച്ചു...

01.01.2020, എന്‍ഗേജ്ഡ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഹര്‍ദിക് എഴുതിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് കുല്‍ദീപ് യാദവായിരുന്നു ഹര്‍ദിക്കിന് ആശംസയുമായി ആദ്യമെത്തിയത്. പിന്നാലെ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവരെത്തി. സന്തോഷം നല്‍കുന്ന സര്‍പ്രൈസ് എന്നാണ് ഹര്‍ദിക്കിന് ആശംസ നേര്‍ന്ന് കോഹ് ലി എഴുതിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

നതാഷ സ്റ്റന്‍കോവിച്ചുമായി ഹര്‍ദിക് അടുപ്പത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ രണ്ട് പേരുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല. ഒടുവില്‍ പുതുവത്സര തലേന്ന് ഹര്‍ദിക് അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനം കുറിച്ച് പ്രണയം തുറന്നു പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com