അഞ്ച് ടെസ്റ്റ്, വാരിക്കൂട്ടിയത് 837 റണ്‍സ്, ഓസീസ് ഗ്രീഷ്മകാലത്ത് ലാംബുഷെയ്‌നിന്റെ റണ്‍ വസന്തം 

ഗബ്ബയില്‍ 185, അഡ്‌ലെയ്ഡില്‍ 162, പെര്‍ത്തില്‍ 143, സിഡ്‌നിയില്‍ 203...ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ തയ്യാറാല്ലെന്ന് വ്യക്തമാക്കുകയാണ് ലാംബുഷെയ്ന്‍
അഞ്ച് ടെസ്റ്റ്, വാരിക്കൂട്ടിയത് 837 റണ്‍സ്, ഓസീസ് ഗ്രീഷ്മകാലത്ത് ലാംബുഷെയ്‌നിന്റെ റണ്‍ വസന്തം 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണിലെ തുടരെ കളിച്ച അഞ്ച് ടെസ്റ്റുകളില്‍ നിന്ന് നാല് സെഞ്ചുറികള്‍. അഞ്ച് ടെസ്റ്റില്‍ നിന്ന് 133.3 എന്ന ബാറ്റിങ് ശരാശരിയില്‍ 837 റണ്‍സ്. ടെസ്റ്റിലെ ബാറ്റിങ് ശരാശരിയില്‍ സ്മിത്തിനേയും കടത്തി വെട്ടുന്ന മുന്നേറ്റം...ഓസ്‌ട്രേലിയയുടെ വേനല്‍ക്കാല ഹോം സീസണോടെ ലോക ക്രിക്കറ്റിലേക്ക് വരവറിയിക്കുകയാണ് ലാംബുഷെയ്ന്‍. 

ഗബ്ബയില്‍ 185, അഡ്‌ലെയ്ഡില്‍ 162, പെര്‍ത്തില്‍ 143, സിഡ്‌നിയില്‍ 203...ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ തയ്യാറാല്ലെന്ന് വ്യക്തമാക്കുകയാണ് ലാംബുഷെയ്ന്‍. പാകിസ്ഥാനും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളില്‍ മുപ്പതില്‍ താഴെ മാത്രം ബാറ്റിങ് ശരാശരി കണ്ടെത്തിയ താരത്തില്‍ നിന്നാണ് ഇപ്പോള്‍ ഈ പ്രകടനം വരുന്നത്.

ടെസ്റ്റിലെ ബാറ്റിങ് ശരാശരിയില്‍ സ്മിത്തിനേയും ലാംബുഷെയ്ന്‍ മറികടന്നു കഴിഞ്ഞു. 62.8 ആണ് സ്മിത്തിന്റെ ബാറ്റിങ് ശരാശരി. ലാംബുഷെയ്‌നിന്റെ ബാറ്റിങ് ശരാശരിയാവട്ടെ 65. ഓസ്‌ട്രേലിയയിലെ സമ്മര്‍ ഹോം സീസണില്‍ റിക്കി പോണ്ടിങ്ങിന് ശേഷം നാല് സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും സിഡ്‌നിയില്‍ ഗ്രാന്‍ഡ്‌ഹോമിനെ ബൗണ്ടറി കടത്തി മൂന്നക്കം കടന്ന് ലാംബുഷെയ്ന്‍ സ്വന്തമാക്കി. 

1,104 ടെസ്റ്റ് റണ്‍സോടെ ടെസ്റ്റ് ക്രിക്കറ്റിലെ ലീഡിങ് റണ്‍ സ്‌കോററായാണ് ലാംബുഷെയ്ന്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചത്. തുടരെ അഞ്ച് ടെസ്റ്റില്‍ നിന്ന്  837 റണ്‍സ് വാരിക്കൂട്ടി നീല്‍ ഹാര്‍വേയേയും (834), ബ്രാഡ്മാനേയും(810, 806) ലാംബുഷെയ്ന്‍ പിന്നിലാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com