ഗാലറിയില്‍ പ്രതിഷേധം വേണ്ട, ഗുവാഹത്തി ട്വന്റി20യില്‍ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും വിലക്ക് 

മാര്‍ക്കര്‍ പേനകളും സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടായിരിക്കില്ല
ഗാലറിയില്‍ പ്രതിഷേധം വേണ്ട, ഗുവാഹത്തി ട്വന്റി20യില്‍ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും വിലക്ക് 

ഗുവാഹത്തി : ബര്‍സപ്ര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി20 മത്സരത്തില്‍ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും വിലക്ക്. മത്സരം കാണാനെത്തുന്നവര്‍ ആറ്, നാല് എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും സന്ദേശങ്ങള്‍ കുറിച്ച ബാനറുകളുമായി എത്തരുതെന്നാണ് നിര്‍ദേശം. ഇവ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കില്ല. 

മാര്‍ക്കര്‍ പേനകളും സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടായിരിക്കില്ല. പേഴ്‌സ്, ഹാന്‍ഡ്ബാഗ്, മൊബൈല്‍ ഫോണ്‍, താക്കോല്‍ തുടങ്ങിയവ മാത്രമേ പ്രവേശിപ്പിക്കുകയൊള്ളു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സംസ്ഥാനങ്ങളിലും വ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങളുമായി ഈ തീരുമാനത്തിന് ബന്ധമില്ലെന്നും ആസാം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവജിത്ത് സൈക പറഞ്ഞു. 

' ആസാം ജനത മാത്രമല്ല, എല്ലാവരും ഇക്കാര്യത്തില്‍ ഉത്കണ്ഠയുള്ളവരാണ്. ഇതൊരു അന്താരാഷ്ട്ര മത്സരമായതിനാല്‍ തന്നെ സുരക്ഷാ സജ്ജീകരണങ്ങള്‍ കര്‍ശനമായിരിക്കും', അദ്ദേഹം പറഞ്ഞു. ബിസിസിഐയും ബിവറേജ് മള്‍ട്ടീനാഷണലും തമ്മിലുള്ള കരാര്‍ അവസാനിച്ചതിനാലാണ് പ്ലക്കാര്‍ഡുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് സംഘാടകര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com