ഒറ്റ പന്തുപോലും എറിയാനായില്ല; ഗുവാഹത്തി ട്വന്റി20 ഉപേക്ഷിച്ചു 

കനത്ത മഴ മൂലമാണ് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്
ഒറ്റ പന്തുപോലും എറിയാനായില്ല; ഗുവാഹത്തി ട്വന്റി20 ഉപേക്ഷിച്ചു 

റ്റ പന്തുപോലും എറിയാനാകാതെ ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴ മൂലമാണ് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മൂന്ന് മത്സരങ്ങളുടെ സിരീസിലെ ആദ്യ മത്സരമാണ് ഇന്ന് ഗുവാഹത്തി ബര്‍സപ്ര സ്റ്റേഡിയത്തില്‍ നടക്കാനിരുന്നത്. 

ടോസ് നേടി ശ്രീലങ്കയെ ബാറ്റിങ്ങിനയക്കാൻ ഇന്ത്യ തീരുമാനമറിയിച്ചെങ്കിലും മഴ മൂലമ കളി തുടങ്ങാനാകാത്ത സാഹചര്യമുണ്ടായതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ‌ചൊവ്വാഴ്ച ഇൻഡോറിലാണ് സിരീസിലെ രണ്ടാം ട്വന്റി20 മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com