​ഗോൾമഴ തീർത്ത് ബ്ലാസ്റ്റേഴ്സ്, അടിച്ചുകൂട്ടിയത് അഞ്ചെണ്ണം; ഹൈദരാബാദിനെതിരെ ജയം 

ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം
​ഗോൾമഴ തീർത്ത് ബ്ലാസ്റ്റേഴ്സ്, അടിച്ചുകൂട്ടിയത് അഞ്ചെണ്ണം; ഹൈദരാബാദിനെതിരെ ജയം 

കൊച്ചി: ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. ആദ്യ ​ഗോൾ നേടി ഹൈദരാബാദ് ലീഡ് നേടിയെങ്കിലും തുടരെ അഞ്ച് ​ഗോളുകൾ അടിച്ചുകൂട്ടി ബ്ലാസ്റ്റേഴ്സ് പട ജയം പിടിക്കുകയായിരുന്നു. 

14-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ നേടി ഹൈദരാബാദ് എഫ്സി ലീഡ് പിടിച്ചത്. ബ്രസീലിയൻ താരം ബോബോയുടെ ഗോളിലാണ് 14–ാം മിനിറ്റിൽ ഹൈദരാബാദ് ലീഡു നേടിയത്. എന്നാൽ പിന്നീട് ബ്ലാസേറ്റേഴ്സിന്റെ ​ഗോൾ വലയ്ക്ക് വിശ്രമം നൽകികൊണ്ട് ഹൈദരാബാദ് ​ഗോൾ പോസ്റ്റിലായിരുന്നു കളി.

മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് ​ഗോളുകൾ നേടി ആദ്യ പകുതിയിൽ തന്നെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു മഞ്ഞപ്പട. 33, 39, 45 മിനിറ്റുകളിൽ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ, വ്ലാട്കോ ദ്രൊബറോവ്, റാഫേൽ മെസ്സി ബൗളി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വീണ്ടും ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു.  59–ാം മിനിറ്റിൽ സെയ്ത്യാസെൻ സിങ്ങ് നാലാം ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ 75–ാം മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ​ഗോളും നേടി. ഇതോടെ 5-1 എന്ന നിലയിലായി. 

 ഈ സീസണിൽ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഏറ്റവും കൂടുതൽ ​ഗോളുകളാണ് ഇത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 10-ാം സ്ഥാനക്കാരാണ് ഹൈദരാബാദ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com