പരമ്പരയില്‍ ഇന്ത്യയ്ക്ക് തലവേദനയാവുന്ന ഓസീസ് താരം ഏത്? ടെസ്റ്റിലെ മികവ് ഇവിടേയും കാണാമെന്ന് ഉറപ്പിച്ച് ഫിഞ്ച് 

'ആഷസ് ടെസ്റ്റിന്റെ തുടക്കം നഷ്ടപ്പെട്ടിടത്ത് നിന്നാണ് ലാംബുഷെയ്ന്‍ തിരികെ വന്നത്. അവിശ്വസനീയമാം വിധമായിരുന്നു പിന്നത്തെ കളി'
പരമ്പരയില്‍ ഇന്ത്യയ്ക്ക് തലവേദനയാവുന്ന ഓസീസ് താരം ഏത്? ടെസ്റ്റിലെ മികവ് ഇവിടേയും കാണാമെന്ന് ഉറപ്പിച്ച് ഫിഞ്ച് 

ന്ത്യന്‍ പര്യടനത്തിനായി ഓസ്‌ട്രേലിയ എത്തുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പ്രധാനമായും ഒരാളിലേക്കാണ്. ഓസ്‌ട്രേലിയന്‍ സമ്മര്‍ ഹോം സീസണില്‍ റണ്‍സ് വാരിക്കൂട്ടിയ ലാംബുഷെയ്‌നിലേക്ക് തന്നെ...ടെസ്റ്റിലെ മികവ് ഏകദിനത്തിലും ആവര്‍ക്കാന്‍ ലാംബുഷെയ്‌നിന് സാധിക്കുമോ എന്നാണ് ചോദ്യം. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പറയുന്നത്. 

'ടെസ്റ്റിലെ മികച്ച ഫോം ലാംബുഷെയ്ന്‍ ഏകദിനത്തിലും പുറത്തെടുക്കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല.അവസരങ്ങള്‍ക്ക് മുന്‍പില്‍ ഭയപ്പെട്ട് നില്‍ക്കുന്ന താരമാണ് ലാംബുഷെയ്ന്‍. ആഷസ് ടെസ്റ്റിന്റെ തുടക്കം നഷ്ടപ്പെട്ടിടത്ത് നിന്നാണ് ലാംബുഷെയ്ന്‍ തിരികെ വന്നത്. അവിശ്വസനീയമാം വിധമായിരുന്നു പിന്നത്തെ കളി. അത് തുടരാന്‍ ലാംബുഷെയ്‌നിന് സാധിക്കും', ഫിഞ്ച് പറഞ്ഞു. 

'മാര്‍ഷ് കപ്പ് ഏകദിന മത്സരങ്ങളില്‍ ലാംബുഷെയ്ന്‍ മികവ് കാണിച്ചു. ക്യൂന്‍സ്ലാന്‍ഡിന് വേണ്ടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ മൂന്നും, നാലും പൊസിഷനുകളില്‍ ബാറ്റിങ് മികവ് കാണിച്ചതാണ് ലാംബുഷെയ്ന്‍. സ്പിന്നര്‍മാര്‍ക്കെതിരെ ലാംബുഷെയ്‌നിന് മുന്‍തൂക്കമുണ്ട്. ഇന്ത്യയില്‍ അത് ഗുണം ചെയ്യും. സ്പിന്‍ ലഭിക്കുന്ന, സ്ലോവര്‍ പിച്ചുകളില്‍, ക്യൂന്‍സ്ലാന്‍ഡിന് വേണ്ടി കാണിച്ച മികവാണ് ലാംബുഷെയ്‌നിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്, പിന്നെ ഇപ്പോഴത്തെ ഫോമും'...

മാക്‌സ്വെല്‍, ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍ എന്നിവരില്ലാതെയാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്കെത്തുന്നത്. ഇവര്‍ക്ക് ഏകദിന ടീമിലെ സ്ഥാനം തിരികെ പിടിക്കാന്‍ ഇനിയും അവസരമുണ്ടെന്ന് ഫിഞ്ച് പറഞ്ഞു. ഓസീസിന്റെ മുഖ്യ പരിശീലകന്‍ ലാംഗറും ഇന്ത്യയിലേക്ക് എത്തുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com