മെസി ഉള്‍പ്പെട്ട ബാഴ്‌സ ടീം ബസ് സൗദിയില്‍ വെച്ച് കാണാതായി; ആശങ്ക പടര്‍ത്തിയത് മിനിറ്റുകളോളം 

അത്‌ലറ്റിക്കോ മാഡ്രിഡിനെ മലര്‍ത്തിയടിച്ച് സൂപ്പര്‍ കപ്പിലേക്ക് കുതിക്കാന്‍ ബാഴ്‌സ ഒരുങ്ങുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍
മെസി ഉള്‍പ്പെട്ട ബാഴ്‌സ ടീം ബസ് സൗദിയില്‍ വെച്ച് കാണാതായി; ആശങ്ക പടര്‍ത്തിയത് മിനിറ്റുകളോളം 

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് മുന്‍പിലേക്ക് ഇറങ്ങുകയാണ് ബാഴ്‌സ. വലന്‍സിയയെ തോല്‍പ്പിച്ച് റയല്‍ ഫൈനല്‍ ഉറപ്പിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിനെ മലര്‍ത്തിയടിച്ച് സൂപ്പര്‍ കപ്പിലേക്ക് കുതിക്കാന്‍ ബാഴ്‌സ ഒരുങ്ങുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സമയം ചിരിപടര്‍ത്തുന്നൊരു വാര്‍ത്തയാണ് ബാഴ്‌സ ക്യാംപില്‍ നിന്ന് വരുന്നത്. 

ജിദ്ദയില്‍ പരിശീലനത്തിനായി ബുധനാഴ്ച വൈകിയാണ് ബാഴ്‌സ സംഘം എത്തിയത്. ബാഴ്‌സ ടീം ബസിന്റെ ഡ്രൈവര്‍ക്ക് വഴി തെറ്റുകയായിരുന്നു എന്നാണ് ബാഴ്‌സ വൃത്തങ്ങള്‍ പറയുന്നത്. അല്‍ എത്തിഹാഡ് ക്ലബ് ട്രെയ്‌നിങ് ഗ്രൗണ്ടിലാണ് ബാഴ്‌സ ടീമിന്റെ പരിശീലനം നിശ്ചയിച്ചത്. എന്നാല്‍ ടീം ഹോട്ടലില്‍ നിന്ന്‌ന പുറപ്പെട്ടിട്ട് ഇവിടേക്കെത്തേണ്ട സമയം കഴിഞ്ഞിട്ടും ടീം ബസിനെ കുറിച്ച് വിവരം ലഭിച്ചില്ല. 

പിന്നീട് അന്വേഷിച്ചപ്പോഴാണ് ബാഴ്‌സ സംഘവുമായി ബസ് ഡ്രൈവര്‍ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തിലേക്ക് എത്തിയെന്ന് മനസിലായത്. നേരത്തെ, സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടന്നത് ഇവിടെയാണ്. ഇരു ഗ്രൗണ്ടുകളും തമ്മില്‍ 30 കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. പരിശീലനത്തിന് ഇറങ്ങുന്നതിന് മുന്‍പ് സെര്‍ജിയോയും, വാല്‍വര്‍ദെയും മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയം വൈകിയെത്തിയതിനെ തുടര്‍ന്ന് സംസാരിക്കാന്‍ തയ്യാറായില്ല. 

സൂപ്പര്‍ കപ്പ് സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വലന്‍സിയയെ റയല്‍ തകര്‍ത്തത്. 15ാം മിനിറ്റില്‍ ക്രൂസിന്റെ തകര്‍പ്പന്‍ ഗോളും, 39ാം മിനിറ്റില്‍ ഇസ്‌കോയുടേയും 65ാം മിനിറ്റില്‍ മോഡ്രിച്ചിന്റേയും ഗോളുകള്‍ ഫൈനലിലേക്കുള്ള റയലിന്റെ വരവിന്റെ ആഘോഷം കൂട്ടി. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു വലന്‍സിയയുടെ ഏക ഗോള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com