കോഹ് ലിയുടേയും രോഹിത്തിന്റേയും ബാറ്റ് മോഷ്ടിച്ചു? ആ ബാറ്റുകളുടെ പ്രത്യേകത വെളിപ്പെടുത്തി ചഹല്‍ 

'അത് സത്യമാണ്. ബാറ്റിങ് കഴിവിന് അനുസരിച്ചാണ് കളിക്കാര്‍ക്കിടയിലേക്ക് ബാറ്റുകള്‍ നല്‍കുക'
കോഹ് ലിയുടേയും രോഹിത്തിന്റേയും ബാറ്റ് മോഷ്ടിച്ചു? ആ ബാറ്റുകളുടെ പ്രത്യേകത വെളിപ്പെടുത്തി ചഹല്‍ 

കോഹ് ലിയുടേയും രോഹിത്തിന്റേയും ബാറ്റ് മോഷ്ടിക്കുന്നു എന്നത് സത്യമാണോ? അടുത്തിടെ ചാറ്റ് ഷോയില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് നേര്‍ക്ക് വന്ന ചോദ്യങ്ങളിലൊന്ന് ഇതാണ്. ചഹല്‍ ആ രഹസ്യവും വെളിപ്പെടുത്തി. 

'അത് സത്യമാണ്. ബാറ്റിങ് കഴിവിന് അനുസരിച്ചാണ് കളിക്കാര്‍ക്കിടയിലേക്ക് ബാറ്റുകള്‍ നല്‍കുക. ഏറ്റവും ഭാരം കുറവുള്ള ബാറ്റ് ആരുടേതാണ് എന്നാണ് ഞാന്‍ നോക്കുക. ആ ഭാരം കുറഞ്ഞ ബാറ്റ് ഞാന്‍ എടുക്കും. ഇപ്പോള്‍ ടീം അംഗങ്ങള്‍ക്ക് അത് അറിയാം, ഭാരം കുറവാണ് എങ്കില്‍ അവരുടെ ബാറ്റ് ഞാന്‍ എടുക്കുമെന്ന്', ചഹല്‍ പറയുന്നു. 

വളര്‍ന്നു വന്ന സാഹചര്യങ്ങളെ കുറിച്ചും ചഹല്‍ പറയുന്നു. കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പക്ഷേ അച്ഛനെ കൃഷിയില്‍ സഹായിക്കാറില്ലായിരുന്നു. ദിവസവും എട്ട് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി പോയാണ് പരിശീലനം നടത്തിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ കൃഷിയിടത്തില്‍ അച്ഛന്‍ ഒരു പിച്ച് ഉണ്ടാക്കി, വീട്ടില്‍ നില്‍ക്കുന്ന സമയവും പരിശീലനം നടത്താനായിരുന്നു അത്, ചഹല്‍ പറഞ്ഞു. 

ബാറ്റ്‌സ്മാനായിട്ടാണ് ചഹല്‍ കരിയര്‍ തുടങ്ങുന്നത്. 2009ല്‍, തന്റെ അവസാന അണ്ടര്‍ 19 സീസണില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയെന്ന് മാത്രമല്ല. 300 റണ്‍സും ഞാന്‍ നേടി. ഹിമാചല്‍പ്രദേശിനെതിരെ നേടിയ 135 റണ്‍സും ഇതില്‍ ഉള്‍പ്പെടുത്തു. രണ്ട് സീസണുകളിലായി 64 വിക്കറ്റും, 600 റണ്‍സും ചഹല്‍ നേടുകയുണ്ടായി. 

ബാറ്റ്‌സ്മാനായി ഐപിഎല്ലിലെ ഏതാനും മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും ചഹല്‍ പറയുന്നു. നിലവില്‍ ലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ അംഗമാണ് ചഹല്‍. എന്നാല്‍ രണ്ടാം ട്വന്റി20യില്‍ ചഹലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com