'ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍'; സുരക്ഷിതമായ കൈകളെന്ന് ക്രിസ് ഗെയ്ല്‍ 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചോട്ടോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കാനെത്തിയപ്പോഴാണ് ഗെയ്‌ലിന്റെ വാക്കുകള്‍
'ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍'; സുരക്ഷിതമായ കൈകളെന്ന് ക്രിസ് ഗെയ്ല്‍ 

ധാക്ക: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് പാകിസ്ഥാന്‍ ഇപ്പോളെന്ന് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചോട്ടോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കാനെത്തിയപ്പോഴാണ് ഗെയ്‌ലിന്റെ വാക്കുകള്‍. 

പ്രസിഡന്‍ഷ്യല്‍ സുരക്ഷ നല്‍കുമെന്നാണ് അവര്‍ പറയുന്നത്. അതിനര്‍ഥം നമ്മള്‍ സുരക്ഷിതമായ കൈകളിലാണെന്നാണ്. ബംഗ്ലാദേശിലും നമ്മള്‍ സുരക്ഷിതമായ കൈകളിലാണ്, ശരിയല്ലേ? ഗെയ്ല്‍ പറഞ്ഞു. ഫോര്‍ ഡേ ടെസ്റ്റ് എന്ന ആശയത്തോടുള്ള വിയോജിപ്പും ഗെയ്ല്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി തുടരുന്ന രീതി എന്തിനാണ് മാറ്റുന്നതെന്നാണ് ഗെയ്‌ലിന്റെ ചോദ്യം. അഞ്ച് ദിവസം ടെസ്റ്റ് എന്നത് ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ്. ഒരു മാനസികാവസ്ഥയാണ് അത്, ജീവിതത്തിലും പകര്‍ത്താന്‍ സാധിക്കുന്നത്, ഗെയ്ല്‍ ചൂണ്ടിക്കാട്ടി. 

10 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് കളിക്കുന്ന ആദ്യ ടീമായിരുന്നു ശ്രീലങ്ക. പാകിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചെന്നാണ് ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പ്രതികരിച്ചത്. പാകിസ്ഥാന്‍ സുരക്ഷിതമല്ലെന്ന് അഭിപ്രായമുള്ളവര്‍ പാകിസ്ഥാന്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കണമെന്നും ഇഹ്‌സാന്‍ മാനി പറഞ്ഞു. 

ടെസ്റ്റ് കളിക്കാനായി ബംഗ്ലാദേശിനെ പാകിസ്ഥാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാന്റെ ക്ഷണത്തില്‍ ബംഗ്ലാദേശ് അന്തിമ തീരുമാനം എടുത്തിട്ടില്ല. പരമ്പരയിലെ പകുതി മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നടത്താം എന്ന ബംഗ്ലാദേശിന്റെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com