സഞ്ജുവിന് വീണ്ടും അവസരം? ഹര്‍ദിക് തിരിച്ചെത്തും; ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം നാളെ

മൂന്ന് വീതം മത്സരങ്ങളടങ്ങിയ ടെസ്റ്റ്, ഏകദിന പരമ്പരകളും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യ കിവി മണ്ണില്‍ കളിക്കുന്നത്
സഞ്ജുവിന് വീണ്ടും അവസരം? ഹര്‍ദിക് തിരിച്ചെത്തും; ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം നാളെ

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് വീതം മത്സരങ്ങളടങ്ങിയ ടെസ്റ്റ്, ഏകദിന പരമ്പരകളും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യ കിവി മണ്ണില്‍ കളിക്കുന്നത്. ഈ മാസം 24 മുതല്‍ ആരംഭിക്കുന്ന ടി20 പോരാട്ടത്തോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. 

പരുക്കേറ്റ് മാസങ്ങളായി പുറത്തിരിക്കുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയേക്കും. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം പുറത്തിരിക്കുന്ന താരം പരുക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ഹര്‍ദിക് ഇന്ത്യന്‍ ടീം അവിടെ എത്തുമ്പോള്‍ ഒപ്പം ചേരും. 

ഏകദിന ടീമിലേക്ക് കേദാര്‍ ജാദവ് വരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. വെസ്റ്റിന്‍ഡീസിനെതിരായ പോരാട്ടത്തില്‍ താരത്തിന് ടീമിനായി കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. ജാദവിനെ പരിഗണിക്കുന്നില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. 

ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ കളിക്കാന്‍ അവസരം കിട്ടിയ സഞ്ജു ആദ്യ പന്ത് സിക്‌സര്‍ പറത്തിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ വീണ്ടും ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com