സഞ്ജുവിന്റെ സിക്‌സ് കണ്ട് കണ്ണ് തള്ളി കോഹ് ലിയും, ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സഞ്ജുവിന് ശരണം ഐപിഎല്‍ തന്നെ

ഹസറങ്കയുടെ ഗൂഗ്ലിക്ക് മുന്‍പില്‍ സഞ്ജു വീണെങ്കിലും ആദ്യത്തെ ഒരൊറ്റ ഡെലിവറി കൊണ്ട് തന്നെ സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തു
സഞ്ജുവിന്റെ സിക്‌സ് കണ്ട് കണ്ണ് തള്ളി കോഹ് ലിയും, ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സഞ്ജുവിന് ശരണം ഐപിഎല്‍ തന്നെ

ഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക്. നേരിട്ട ആദ്യ പന്ത് തന്നെ ലോങ് ഓണിന് മുകളിലൂടെ സിക്‌സ്...തകര്‍ത്തു കളിക്കും എന്ന് തോന്നിച്ച് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് സിക്‌സ് പറന്ന ആ നിമിഷം ഇന്ത്യന്‍ നായകനും സന്തോഷം മറച്ചുവെച്ചില്ല. 

സഞ്ജുവിന്റെ സിക്‌സ് പറന്ന നിമിഷം എഴുന്നേറ്റ് നിന്ന് കയ്യടിച്ച കോഹ് ലിയുടെ മുഖത്ത് അത്ഭുതവും സന്തോഷവും വ്യക്തമായി കാണാമായിരുന്നു. തൊട്ടടുത്ത ഡെലിവറിയില്‍ ഹസറങ്കയുടെ ഗൂഗ്ലിക്ക് മുന്‍പില്‍ സഞ്ജു വീണെങ്കിലും ആദ്യത്തെ ഒരൊറ്റ ഡെലിവറി കൊണ്ട് തന്നെ സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തു. 

ട്വന്റി20 ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി20 ആയിരുന്നു ശ്രീലങ്കയ്‌ക്കെതിരായത്. ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പര കീവീസ് പര്യടനത്തിലാണ്. ജനുവരി 12നാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ ഐപിഎല്ലാണ് ഇനി സഞ്ജുവിന് മുന്‍പിലുള്ള വഴി. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ പര്യടനത്തിലെ മികവും ഒരുപക്ഷേ സഞ്ജുവിനെ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് വീണ്ടും എത്തിച്ചേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com