മധ്യനിര ദുര്‍ബലം; ഇന്ത്യയുടേത് 'പവര്‍ ഇല്ലാത്ത എന്‍ജിന്‍ റൂം'; വിമര്‍ശനവുമായി വോണ്‍ 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തില്‍ പത്ത് വിക്കറ്റ് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യന്‍ നിരയെ വിമര്‍ശിച്ച് മൈക്കല്‍ വോണ്‍
മധ്യനിര ദുര്‍ബലം; ഇന്ത്യയുടേത് 'പവര്‍ ഇല്ലാത്ത എന്‍ജിന്‍ റൂം'; വിമര്‍ശനവുമായി വോണ്‍ 

സ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന സീരീസിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റ് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യന്‍ നിരയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. 256 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റുപോലും നേടാന്‍ ഇന്ത്യക്കായില്ല. 74 ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യത്തിലേക്ക് ഓസിസ് താരങ്ങള്‍ എത്തിയത്. 

'പവര്‍ ഇല്ലാത്ത എന്‍ജിന്‍ റൂം' ആണ് ഇന്ത്യയുടെ കുറവെന്നാണ് വോണ്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മധ്യനിരയുടെ സ്ഥിരതയില്ലായ്മയേയും മുന്നോട്ട് കുതിക്കാനുള്ള ടീമിന്റെ കഴിവുകുറവിനെയും അദ്ദേഹം വിമര്‍ശിച്ചു. 

"രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു. അവര്‍ സത്യസന്ധരാണെങ്കില്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പ്രതീക്ഷിച്ചതിലും താഴെയായിരുന്നു തങ്ങളുടെ പ്രകടനമെന്ന് അവര്‍ അംഗീകരിക്കും. എന്നെസംബന്ധിച്ച് അവരുടെ മധ്യനിരയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള ഒരു കരുത്തില്ല", വോണ്‍ പറഞ്ഞു. 

നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പദവി ശ്രേയസ് ഐയര്‍ സ്വന്തമാക്കി വച്ചിരുന്നപ്പോഴാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ കൊഹ്ലി ആ സ്ഥാനത്ത് കളിക്കാനിറങ്ങിയത്. ഇതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ആരാകും നമ്പര്‍ 4 ബാറ്റ്‌സ്മാന്‍ എന്ന തര്‍ക്കം ഇതോടെ വീണ്ടും ഉടലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com