'അകന്നിരിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമാവും, മറ്റെല്ലാ നിമിഷവും അവര്‍ ഒരുമിച്ചാണ്‌'

'ഒരുപാട് നാള്‍ കാണാതിരുന്നതിന് ശേഷം കണ്ടുമുട്ടിയ സഹോദരങ്ങളെ പോലെയാണ് സ്മിത്തും ലാബുഷെയ്‌നും'
'അകന്നിരിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമാവും, മറ്റെല്ലാ നിമിഷവും അവര്‍ ഒരുമിച്ചാണ്‌'

ചെയ്‌സ് ചെയ്ത് ഓസ്‌ട്രേലിയ ജയം തൊടും എന്ന് തോന്നിച്ച കൂട്ടുകെട്ടായിരുന്നു മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും, ലാബുഷെയ്‌നും ചേര്‍ന്ന് തീര്‍ത്തത്. 96 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു...കളിക്ക് ശേഷം ഇരുവരുടേയും കൂട്ടുകെട്ടിനെ കുറിച്ചുള്ള ഹര്‍ഷ ബോഗ്ലെയുടെ ചോദ്യത്തിന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് നല്‍കിയത് രസകരമായ മറുപടിയാണ്. 

ഒരുപാട് നാള്‍ കാണാതിരുന്നതിന് ശേഷം കണ്ടുമുട്ടിയ സഹോദരങ്ങളെ പോലെയാണ് സ്മിത്തും ലാബുഷെയ്‌നും എന്നാണ് ഫിഞ്ച് പറയുന്നത്. ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. ഒരു ദിവസത്തിലെ ഓരോ മിനിറ്റും അവര്‍ ഒരുമിച്ചായിരിക്കും. ഉറങ്ങുമ്പോള്‍ മാത്രമായിരിക്കും അവര്‍ ഒരുമിച്ചല്ലാതെയിരിക്കുന്നത്....ഫിഞ്ച് പറഞ്ഞു. 

102 പന്തില്‍ നിന്ന് 98 റണ്‍സ് എടുത്താണ് സ്മിത്ത് മടങ്ങിയത്. സ്റ്റീവ് സ്മിത്തിനേയും കെയ്‌റേയും ഒരു ഓവറില്‍ മടക്കി കുല്‍ദീപ് യാദവാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 46 റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നെ രവീന്ദ്ര ജഡേജ മുഹമ്മദ് ഷമിയുടെ കൈകളില്‍ എത്തിച്ചു. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന് നിന്നിടത്ത് നിന്ന് 178 റണ്‍സിലേക്ക് ഓസീസ് സ്‌കോര്‍ എത്തിയപ്പോഴാണ് സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യം പിരിഞ്ഞത്. ടെസ്റ്റില്‍ മികവ് കാട്ടിയെങ്കിലും ലാബുഷെയ്ന്‍ ഏകദിനത്തിന്റെ താളത്തിലേക്ക് എത്തുന്നതേയുള്ളു. ലാബുഷെയ്‌ന് ഏതാനും ഏകദിനങ്ങളുടെ പരിചയം കൂടി ആവുമ്പോഴേക്കും ഓസ്‌ട്രേലിയയുടെ മധ്യനിര സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യത്തിന്റെ കൈകളില്‍ ഭദ്രമാവും....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com