ധവാന് വീണ്ടും തിരിച്ചടി, ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര നഷ്ടം; പകരം താരം ഇന്ത്യ എ ടീമില്‍ നിന്ന് 

ആരോണ്‍ ഫിഞ്ചിന്റെ കവറിലേക്കുള്ള ഷോട്ട് തടയാന്‍ ചെയ്ത ഡൈവാണ് ധവാനെ ഇപ്പോള്‍ വലയ്ക്കുന്നത്
ധവാന് വീണ്ടും തിരിച്ചടി, ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര നഷ്ടം; പകരം താരം ഇന്ത്യ എ ടീമില്‍ നിന്ന് 

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ശിഖര്‍ ധവാനെ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ തോളിനേറ്റ പരിക്കാണ് ധവാന് മുന്‍പില്‍ വീണ്ടും വില്ലനായി എത്തിയത്. ധവാന് പകരം ടീമിലേക്ക് എത്തുന്നത് ആരെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 

രാജ്‌കോട്ട് ഏകദിനത്തിലല്‍ ബാറ്റ് ചെയ്യവെ കമിനന്‍സിന്റെ ബൗണ്‍സര്‍ വാരിയെല്ലില്‍ കൊണ്ട് ധവാന് പരിക്കേറ്റിരുന്നു. മൂന്നാം ഏകദിനത്തില്‍ ധവാന് കളിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉടലെടുത്തെങ്കിലും പ്ലേയിങ് ഇലവനിലേക്ക് ധവാന്‍ എത്തി. എന്നാല്‍ ബംഗളൂരുവില്‍ ഫീല്‍ഡിങ്ങിന് ഇടയില്‍ ധവാന് തോളിന് വീണ്ടും പരിക്കേറ്റു. ആരോണ്‍ ഫിഞ്ചിന്റെ കവറിലേക്കുള്ള ഷോട്ട് തടയാന്‍ ചെയ്ത ഡൈവാണ് ധവാനെ ഇപ്പോള്‍ വലയ്ക്കുന്നത്.

പരിക്കില്‍ നിന്നും തിരിച്ചു വന്ന് കളിച്ച മൂന്ന് കളിയിലും മൂന്ന് അര്‍ധ ശതകം നേടി ധവാന്‍ തന്റെ ഫോം വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് വീണ്ടും പരിക്ക് വില്ലനായി എത്തുന്നത്. ധവാന് ലോകകപ്പ് നഷ്ടമാവുന്നതും ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ പരിക്കേറ്റാണ്. ന്യൂസിലാന്‍ഡിലുള്ള ഇന്ത്യ എ ടീമില്‍ നിന്നാവും ധവാന്റെ പകരക്കാരനെ തെരഞ്ഞെടുക്കുക. മായങ്ക് അഗര്‍വാളിനാണ് കൂടുതല്‍ സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com