ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്യവെ താടിയെല്ല് സ്ഥാനം തെറ്റി; ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചത് ഇംഗ്ലണ്ട് താരം 

99 റണ്‍സില്‍ നില്‍ക്കെ പുറത്താക്കിയതിന്റെ സന്തോഷത്തില്‍ മതിമറന്നപ്പോള്‍ താടിയെല്ലിന്റെ സ്ഥാനം തെറ്റി
ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്യവെ താടിയെല്ല് സ്ഥാനം തെറ്റി; ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചത് ഇംഗ്ലണ്ട് താരം 

തിരാളിയെ കളിക്കളത്തില്‍ വെച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിക്കവെ ക്രിക്കറ്റ് താരത്തിന്റെ താടിയെല്ല് സ്ഥാനം തെറ്റി. ക്ലബ് ക്രിക്കറ്റിലാണ് സംഭവം. ഹേസ്റ്റിങ്‌സ് ക്രിക്കറ്റ് ക്ലബും, ഡ്രൊമാമ ക്ലബും തമ്മിലുള്ള പോരിന് ഇടയിലാണ് സംഭവം. 

എതിര്‍ നിരയിലെ ബാറ്റ്‌സ്മാന്‍ പുറത്തായതിന് പിന്നാലെ ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്താണ് ഹേസ്റ്റിങ്‌സിന്റെ നായകന്‍ ജയ്ഡന്‍ റീഗന്‍ ആഘോഷിച്ചത്. 99 റണ്‍സില്‍ നില്‍ക്കെയാണ് ബ്ലഹ് പുറത്തായത്. ക്യാച്ചെടുത്തത് റീഗനും   
99 റണ്‍സില്‍ നില്‍ക്കെ പുറത്താക്കിയതിന്റെ സന്തോഷത്തില്‍ മതിമറന്നപ്പോള്‍ താടിയെല്ലിന്റെ സ്ഥാനം തെറ്റി. 

ഉടനെ തന്നെ റേഗനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. yeah, finally എന്നീ വാക്കുകള്‍ പറയവെയാണ് റീഗന്റെ താടിയെല്ലുകള്‍ സ്ഥാനം തെറ്റിയത്. ഡോക്ടര്‍മാര്‍ സ്ഥാനം തെറ്റിയ താടിയെല്ല് നേരെയാക്കിയതിന് പിന്നാലെ റേഗന്‍ കളിക്കളത്തിലേക്കെത്തി. താന്‍ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച താരത്തിന് കൈകൊടുത്താണ് ഒടുവില്‍ റേഗന്‍ പ്രശ്‌നം തമാശയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com