'വനിതാ ക്രിക്കറ്റ് താരങ്ങള്‍ തുല്യവേതനം ചോദിക്കുന്നത് ന്യായമല്ല'; ഞെട്ടിക്കുന്ന നിലപാടുമായി സ്മൃതി മന്ദാന

'പുരുഷ ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്നതിന് തുല്യമായ വരുമാനം വനിതാ ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്ന അന്ന്, തുല്യവേതനമെന്ന ആവശ്യം ഉന്നയിക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും'
'വനിതാ ക്രിക്കറ്റ് താരങ്ങള്‍ തുല്യവേതനം ചോദിക്കുന്നത് ന്യായമല്ല'; ഞെട്ടിക്കുന്ന നിലപാടുമായി സ്മൃതി മന്ദാന

മുംബൈ: വനിതാ ക്രിക്കറ്റ് താരങ്ങള്‍ തുല്യവേതനം ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. പുരുഷന്മാരുടെ ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്ത്രീകളുടേതില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ദാനയുടെ വാക്കുകള്‍. 

രാജ്യത്തെ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നതിന് അര്‍ഹരാണ്. കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്നത് ഞങ്ങളെ സങ്കടപ്പെടുത്തുന്നില്ല. പ്രകടനം മെച്ചപ്പെടുത്തിയാല്‍ മാത്രമേ വനിതാ ക്രിക്കറ്റിലേക്ക് കൂടുതല്‍ വരുമാനം എത്തുകയുള്ളുവെന്നും ഇന്ത്യന്‍ താരം പറയുന്നു. 

പുരുഷ ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്നതിന് തുല്യമായ വരുമാനം വനിതാ ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്ന അന്ന്, തുല്യവേതനമെന്ന ആവശ്യം ഉന്നയിക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും. പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ വനിതാ കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് വരണം. ജയത്തിലേക്ക് ടീം എത്തിയാല്‍ കാര്യങ്ങളെല്ലാം ട്രാക്കിലാവും. അതോടെ ഏത് ആവശ്യവും നിവര്‍ന്നു നിന്ന് ചോദിക്കാമെന്നും മന്ദാന പറഞ്ഞു. 

വനിതാ കായിക താരങ്ങള്‍ക്ക് പുരുഷ താരങ്ങളുടേതിന് തുല്യമായ വേതനം നല്‍കണം എന്ന മുറവിളി പല ഭാഗങ്ങളില്‍ നിന്ന് ഉയരവെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വ്യത്യസ്ത പ്രതികരണവുമായി എത്തുന്നത്. യുഎസ് വനിതാ ഫുട്‌ബോള്‍ ടീമാണ് തുല്യവേതനം എന്ന ആവശ്യം ഏറ്റവും ശക്തമായി ആവശ്യപ്പെട്ട് പോരാടിയത്. ടെന്നീസിലേയും ഓസ്‌ട്രേലിയന്‍ ഫുട്‌ബോളിലേയും വനിതാ താരങ്ങള്‍ തുല്യവേതനത്തിനായി ആവശ്യപ്പെടുമ്പോള്‍ സ്മൃതി മന്ദാനയുടെ നിലപാട് വ്യത്യസ്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com