ഒരു ദിവസം ഒരേ ടീമുകള്‍ മൂന്നിടത്ത് ഏറ്റുമുട്ടുന്നു; ആരാധകര്‍ക്ക് ഇന്ന് സൂപ്പര്‍ ഫ്രൈഡേ

അണ്ടര്‍ 19 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളിയും ന്യൂസിലാന്‍ഡ് തന്നെ
ഒരു ദിവസം ഒരേ ടീമുകള്‍ മൂന്നിടത്ത് ഏറ്റുമുട്ടുന്നു; ആരാധകര്‍ക്ക് ഇന്ന് സൂപ്പര്‍ ഫ്രൈഡേ

ണ്ട് രാജ്യങ്ങള്‍, ഒരേ കായിക ഇനം, പക്ഷേ മൂന്ന് വ്യത്യസ്ത രാജ്യാന്തര മത്സരങ്ങള്‍ ഒരേദിനം. ഇന്ത്യന്‍, ന്യൂസിലാന്‍ഡ് ആരാധകര്‍ക്ക് ഇത് സൂപ്പര്‍ ഫ്രൈഡേയാണ്. കോഹ് ലിയുടേയും വില്യംസണിന്റേയും സംഘം മാത്രമല്ല ഇന്ന് ഏറ്റുമുട്ടുന്നത്. 

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തുടക്കം കുറിച്ചാണ് ആദ്യ ട്വന്റി20 ഇന്ന് ഒക്ലാന്‍ഡില്‍ നടക്കുക. ഇന്ന് അണ്ടര്‍ 19 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളിയും ന്യൂസിലാന്‍ഡ് തന്നെ. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ ഇന്ന് ഇന്ത്യ എ ഇറങ്ങുന്നുമുണ്ട്. 

ക്രൈസ്റ്റ് ചര്‍ച്ചിലാണ് ഇന്ത്യ എ-ന്യൂസിലാന്‍ഡ് എ ഏറ്റുമുട്ടുന്ന രണ്ടാം അനൗദ്യോഗിക ഏകദിനം. ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വിളിയെത്തിയ പൃഥ്വി ഷാ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ പുറത്തെടുക്കുന്ന കളിയിലേക്കാണ് ആരാധകരുടെ ശ്രദ്ധ. 

അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാന്‍ ഉറച്ചാണ് ഇന്ന് ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുക. ഗ്രൂപ്പിലെ ആദ്യ കളിയില്‍ ശ്രീലങ്കയ്‌ക്കെതിരെ 90 റണ്‍സിനും, കുഞ്ഞന്മാരായ ജപ്പാനെതിരെ പത്ത് വിക്കറ്റിനും ജയം നേടി ആധിപത്യം ഉറപ്പിച്ചാണ് ഇന്ത്യ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com