ടെസ്റ്റില്‍ 5 ലക്ഷം റണ്‍സ് തൊടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്; ചരിത്ര നേട്ടം 1022 ടെസ്റ്റില്‍ നിന്ന്, ഇന്ത്യ മൂന്നാമത് 

ടെസ്റ്റിലെ റണ്‍വേട്ടയില്‍ രണ്ടാമതുള്ളത് ഓസ്‌ട്രേലിയ ആണ്. 830 ടെസ്റ്റുകളില്‍ നിന്ന് 432,706 റണ്‍സാണ് ഓസ്‌ട്രേലിയയുടെ സമ്പാദ്യം
ടെസ്റ്റില്‍ 5 ലക്ഷം റണ്‍സ് തൊടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്; ചരിത്ര നേട്ടം 1022 ടെസ്റ്റില്‍ നിന്ന്, ഇന്ത്യ മൂന്നാമത് 

ജോഹന്നാസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ മറ്റ് ടെസ്റ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇംഗ്ലണ്ട്. 500,000 ടെസ്റ്റ് റണ്‍സ് എന്ന നാഴികകല്ലാണ് ഇംഗ്ലണ്ട് പിന്നിട്ടത്. സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിനിടയിലാണ് ഇംഗ്ലണ്ട് ചരിത്ര നേട്ടം തൊട്ടത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് നായകന്‍ കവറിലേക്കടിച്ചെടുത്ത സിംഗിളാണ് ഇംഗ്ലണ്ടിന്റെ റണ്‍ വേട്ട അഞ്ച് ലക്ഷം തൊടിയിച്ചത്. 1022 ടെസ്റ്റുകളാണ് ഇംഗ്ലenglaണ്ടിന് ഇതിനായി വേണ്ടിവന്നത്. 

ടെസ്റ്റിലെ റണ്‍വേട്ടയില്‍ രണ്ടാമതുള്ളത് ഓസ്‌ട്രേലിയ ആണ്. 830 ടെസ്റ്റുകളില്‍ നിന്ന് 432,706 റണ്‍സാണ് ഓസ്‌ട്രേലിയയുടെ സമ്പാദ്യം. 540 ടെസ്റ്റില്‍ നിന്ന് 273,518 റണ്‍സോടെ ഇന്ത്യയാണ് മൂന്നാമത്. 545 ടെസ്റ്റില്‍ നിന്ന് 270,441 റണ്‍സോടെ വിന്‍ഡിസ് നാലാമതും. 

പോര്‍ട്ട് എലിസബത്തില്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങിയ ഇംഗ്ലണ്ട് വിദേശ മണ്ണില്‍ 500 ടെസ്റ്റ് എന്ന നേട്ടത്തിലേക്കെത്തുന്ന ആദ്യ ടീമുമായി. 404 ടെസ്റ്റുകള്‍ വിദേശ മണ്ണില്‍ കളിച്ച് ഓസ്‌ട്രേലിയയാണ് രണ്ടാമത്. 268 ടെസ്റ്റുകളാണ് ഇന്ത്യ വിദേശ മണ്ണില്‍ കളിച്ചത്. അതില്‍ 51 കളിയില്‍ ജയം പിടിച്ചപ്പോള്‍ 113 ടെസ്റ്റുകള്‍ തോറ്റു. 104 കളികള്‍ സമനിലയിലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com