ഹൃദയഭേദകം; ആ ഇന്ദ്രജാലം കാണാന്‍ അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഒര്‍മകള്‍; അനുശോചനം അറിയിച്ച് കോഹ്‌ലി

ഹൃദയഭേദകം; ആ ഇന്ദ്രജാലം കാണാന്‍ അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഒര്‍മകള്‍; അനുശോചനം അറിയിച്ച് കോഹ്‌ലി
ഹൃദയഭേദകം; ആ ഇന്ദ്രജാലം കാണാന്‍ അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഒര്‍മകള്‍; അനുശോചനം അറിയിച്ച് കോഹ്‌ലി

ന്യൂഡല്‍ഹി: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാരം കോബ് ബ്രയന്റിന്റെ അപകട മരണം അങ്ങേയറ്റം ഹൃദയഭേദകമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ബ്രയന്റിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതായി കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കോര്‍ട്ടില്‍ ബ്രയന്റ് നടത്തുന്ന ഇന്ദ്രജാലം കാണാന്‍ അതിരാവിലെ ഉണര്‍ന്ന കുട്ടിക്കാല ഓര്‍മകള്‍ തനിക്കുണ്ടെന്ന് കോഹ്‌ലി അനുസ്മരിച്ചു. ജീവിതം പ്രവചനാതീതമായ ഒന്നാണ്. അദ്ദേഹത്തിന്റെ മകള്‍ ജിയാനയും അപകടത്തില്‍ മരിച്ചതായാണ് വാര്‍ത്ത. തീര്‍ത്തും ഹൃദയഭേദകമാണത്- കോഹ്‌ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com