എട്ട് ഓവര്‍, 52 റണ്‍സ്, ഒരു സിക്‌സ്; വിക്കറ്റ് അകന്ന് നിന്നപ്പോഴും കണ്ടത് ബൂമ്ര മാജിക് 

സിക്‌സുകള്‍ യഥേഷ്ടം ബാറ്റ്‌സ്മാന് പറത്താന്‍ സാഹചര്യം നിലനില്‍ക്കുന്ന ഓക് ലന്‍ഡില്‍ ഈ എട്ട് ഓവറില്‍ നിന്ന് കീവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് പറത്താനായത് ഒരു സിക്‌സ് മാത്രം
എട്ട് ഓവര്‍, 52 റണ്‍സ്, ഒരു സിക്‌സ്; വിക്കറ്റ് അകന്ന് നിന്നപ്പോഴും കണ്ടത് ബൂമ്ര മാജിക് 

ണ്‍ മഴയോടെയാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരക്ക് തുടക്കമായത്. ആദ്യ ട്വന്റി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് കളമൊരുക്കിയ ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക്ക് പക്ഷേ രണ്ടാം ട്വന്റി20 ആയപ്പോഴേക്കും സ്വഭാവം മാറ്റി. രണ്ട് ട്വന്റി20യിലുമായി എട്ട് ഓവര്‍, 52 റണ്‍സ്, ഒരു സിക്‌സ്...കുട്ടിക്രിക്കറ്റ് പൂരം നടത്താന്‍ പറ്റിയ മൈതാനം എന്നറിയപ്പെടുന്ന ഒക് ലാന്‍ഡിലെ ഒരിന്ത്യന്‍ ബൗളറുടെ ഫിഗര്‍ ഇങ്ങനെയാണ്...

രണ്ട് ഇന്നിങ്‌സിലുമായി എറിഞ്ഞത് എട്ട് ഓവര്‍. വഴങ്ങിയത് 52 റണ്‍സ്. സിക്‌സുകള്‍ യഥേഷ്ടം ബാറ്റ്‌സ്മാന് പറത്താന്‍ സാഹചര്യം നിലനില്‍ക്കുന്ന ഓക് ലന്‍ഡില്‍ ഈ എട്ട് ഓവറില്‍ നിന്ന് കീവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് പറത്താനായത് ഒരു സിക്‌സ് മാത്രം. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയുടെ എട്ട് ഓവറിനെ കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് ആര്‍ക്കും ഊഹിക്കാം...

രണ്ട് ട്വന്റി20 പിന്നിടുമ്പോള്‍ വിക്കറ്റ് വേട്ട നടത്താന്‍ ബൂമ്രയ്ക്കായിട്ടില്ല. എന്നാല്‍, ബൂമ്ര ചെലുത്തിയ സമ്മര്‍ദം മുതലെടുത്ത് വിക്കറ്റ് വീഴ്ത്താന്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നു. പവര്‍പ്ലേയില്‍ റണ്‍സ് വഴങ്ങേണ്ടി വന്നെങ്കിലും, ഡെത്ത് ഓവറുകളില്‍ രണ്ട് ഇന്നിങ്‌സിലും ബൂമ്രയെ തൊടാന്‍ കീവീസ് ബാറ്റ്‌സ്മാന്മാര്‍ക്കായില്ല. 

ബൂമ്രയെ ഡെത്ത് ഓവറുകളില്‍ നേരിടുക എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഗപ്റ്റില്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒരു രക്ഷയുമില്ലാത്ത സ്ലോ ഡെലിവറികളും, അപകടകാരികളായ ബൗണ്‍സറുകളുമുണ്ട് ബൂമ്രയുടെ പക്കല്‍. ബൂമ്രയെ നേരിടുക എന്നത് തീരെ എളുപ്പമല്ല. മൂന്ന് അവധി ദിനങ്ങള്‍ ബൂമ്രയ്ക്ക് കിട്ടട്ടേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഗപ്റ്റില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com