ഹാമില്‍ട്ടണില്‍ ബാറ്റിങ് പിച്ചൊരുങ്ങുമ്പോള്‍ നിര്‍ണായക മാറ്റത്തിന് ഇന്ത്യ; ബൗളിങ്ങില്‍ മൂര്‍ച്ച കൂട്ടും 

രണ്ടാം ട്വന്റി20യില്‍ ശര്‍ദുല്‍ താക്കൂറിന്റെ കൈകളിലേക്ക് കോഹ് ലി ന്യൂബോള്‍ നല്‍കിയിരുന്നു
ഹാമില്‍ട്ടണില്‍ ബാറ്റിങ് പിച്ചൊരുങ്ങുമ്പോള്‍ നിര്‍ണായക മാറ്റത്തിന് ഇന്ത്യ; ബൗളിങ്ങില്‍ മൂര്‍ച്ച കൂട്ടും 

ഹാമില്‍ട്ടണ്‍: പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇരു ടീമുകളേയും ഹാമില്‍ട്ടണില്‍ കാത്തിരിക്കുന്നത് ബാറ്റിങ്ങിനെ തുണക്കുന്ന പിച്ച്. ഹാമില്‍ട്ടണിലെ ഫ്‌ലാറ്റ് പിച്ചില്‍ ബാറ്റിങ്ങില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തില്ല. എന്നാല്‍ ബൗളിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് സൂചന. 

രണ്ടാം ട്വന്റി20യില്‍ ശര്‍ദുല്‍ താക്കൂറിന്റെ കൈകളിലേക്ക് കോഹ് ലി ന്യൂബോള്‍ നല്‍കിയിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിയ ഓവറുകളിലൊന്നായി കീവീസ് ഇന്നിങ്‌സിലെ ആദ്യ ഓവര്‍ മാറി. വിക്കറ്റ് വീഴ്ത്താനായെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നത് നിയന്ത്രിക്കാന്‍ ശര്‍ദുലിന് സാധിച്ചിട്ടില്ല. 

ഓക് ലാന്‍ഡില്‍ നടന്ന ആദ്യ ട്വന്റി20യില്‍ കീവീസ് വെടിക്കെട്ട് നടത്തിയപ്പോള്‍ ശര്‍ദുലില്‍ നിന്ന് കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ അവര്‍ക്കായി. ഹാമില്‍ട്ടണില്‍ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ച് ഒരുങ്ങുമ്പോള്‍ ശര്‍ദുലിനെ മാറ്റി ഇറങ്ങാനുള്ള തീരുമാനമാവും കോഹ് ലിയില്‍ നിന്ന് വരിക. 

എക്സ്രാ പേസ് ലക്ഷ്യമിട്ട് ശര്‍ദുലിന് പകരം നവ്ദീപ് സെയ്‌നിയെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. പവര്‍പ്ലേകളില്‍ സെയ്‌നിയുടെ പേസിന് ഹാമില്‍ട്ടണില്‍ കീവീസ് ബാറ്റ്‌സ്മാന്മാരെ കുഴക്കാന്‍ സാധിക്കും. ശിവം ദുബെ പ്ലേയിങ് ഇലവനില്‍ വീണ്ടും ഇടംപിടിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിന് വീണ്ടും മാറി നില്‍ക്കേണ്ടി വരും. വിക്കറ്റിന് പിന്നില്‍ രാഹുലിനെ തന്നെയാവും ഇന്ത്യ ഇറക്കുക. മൂന്നാം ട്വന്റി20യില്‍ ജയം പിടിച്ചു കഴിഞ്ഞാല്‍ പിന്നെ വരുന്ന രണ്ട് ട്വന്റി20യില്‍ പന്തിനേയോ, സഞ്ജുവിനേയോ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com