കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ രണ്ട് കളിക്കാര്‍ കൂടി; ജെസലിന്റെ കരാര്‍ പുതുക്കി 

അടുത്ത സീസണിന് മുന്‍പായിട്ടായിരിക്കും രണ്ട് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുക
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ രണ്ട് കളിക്കാര്‍ കൂടി; ജെസലിന്റെ കരാര്‍ പുതുക്കി 

കൊച്ചി: രണ്ട് ഇന്ത്യന്‍ താരങ്ങളെ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിക്കുന്നു. ഹൈദരാബാദ് എഫ്‌സിയുടെ മധ്യനിര താരം റോഹിത് കുമാര്‍, പ്രതിരോധ നിരം സന്ദീപ് സിങ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുക. 

അടുത്ത സീസണിന് മുന്‍പായിട്ടായിരിക്കും രണ്ട് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുക. രണ്ട് വര്‍ഷത്തെ കരാറിലാണ് രോഹിത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. എഫ്‌സി പുനെ സിറ്റിയില്‍ നിന്നാണ് രോഹിത് ഈ സീസണില്‍ ഹൈദരാബാദ് എഫ്‌സിയിലേക്ക് എത്തിയത്. ഹൈദരാബാദിന് വേണ്ടി ഈ സീസണില്‍ 9 കളികള്‍ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും നടത്തി. 

കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിന്റെ താരമായിരുന്നു പ്രതിരോധ നിര താരം സന്ദീപ് സിങ്. എന്നാല്‍ എടിക്കെയ്ക്ക് വേണ്ടി ഒരു കളിപോലും കളിക്കാനായില്ല. പിന്നാലെ ട്രാവു എഫ്‌സിയിലേക്ക് സന്ദീപ് സിങ് ചേക്കേറി. രണ്ട് പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നതിനൊപ്പം ജെസല്‍ കാര്‍നെറോയുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് പുതുക്കിയിട്ടിമുണ്ട്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് ജെസല്‍ ഈ സീസണില്‍ പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com