അബ്‌ഡൊമന്‍ ഗാര്‍ഡ് കണ്ടെത്താന്‍ തന്നെ 5 മിനിറ്റ് എടുത്തു, സ്വപ്‌നത്തില്‍ പോലുമില്ലാതിരുന്ന ചിന്തിച്ചില്ലെന്ന് രോഹിത് ശര്‍മ

'അവര്‍ ബാറ്റ് ചെയ്യുന്ന വിധം കണ്ടപ്പോള്‍, അനായാസം അവര്‍ ജയത്തിലേക്കെത്തുമെന്നാണ് തോന്നിച്ചത്'
അബ്‌ഡൊമന്‍ ഗാര്‍ഡ് കണ്ടെത്താന്‍ തന്നെ 5 മിനിറ്റ് എടുത്തു, സ്വപ്‌നത്തില്‍ പോലുമില്ലാതിരുന്ന ചിന്തിച്ചില്ലെന്ന് രോഹിത് ശര്‍മ

സൂപ്പര്‍ ഓവര്‍ പോരിലേക്ക് കളി എത്തുമെന്ന ചിന്തപോലും മനസിലൂടെ കടന്നു പോയിരുന്നില്ലെന്ന് രോഹിത് ശര്‍മ. ഇന്ത്യന്‍ ഇന്നിങ്‌സിന് ശേഷം എന്റെ ബാഗ് ഞാന്‍ പാക്ക് ചെയ്തു. സൂപ്പര്‍ ഓവറിലേക്ക് എത്തിയപ്പോള്‍ അബ്‌ഡൊമന്‍ ഗാര്‍ഡ് കണ്ടെത്താന്‍ തന്നെ തനിക്ക് അഞ്ച് മിനിറ്റ് വേണ്ടി വന്നു...മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ രോഹിത് പറഞ്ഞു. 

എന്റെ എല്ലാ സാധനങ്ങളും ബാഗിനുള്ളിലായിരുന്നു. അതെല്ലാം എനിക്ക് പുറത്തേക്കിടേണ്ടി വന്നു. അബ്‌ഡൊമെന്‍ ഗാര്‍ഡ് കണ്ടെത്താന്‍ ഞാന്‍ വിഷമിച്ചു, കാരണം എവിടെയാണ് അത് വെച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് കളി പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അവര്‍ ബാറ്റ് ചെയ്യുന്ന വിധം കണ്ടപ്പോള്‍, അനായാസം അവര്‍ ജയത്തിലേക്കെത്തുമെന്നാണ് തോന്നിച്ചത്, രോഹിത് പറഞ്ഞു. 

ഹാമില്‍ട്ടണില്‍ താന്‍ അര്‍ധശതകം പിന്നിട്ടില്ലായിരുന്നു എങ്കില്‍ ഞാനായിരിക്കില്ല രാഹുലിനൊപ്പം സൂപ്പര്‍ ഓവറില്‍ വരിക. ശ്രേയസ് അയ്യറിനെ ആയിരിക്കും ടീം തെരഞ്ഞെടുക്കുക. ബൗളിങ്ങില്‍ സൂപ്പര്‍ ഓവര്‍ എറിയാന്‍ ട്വന്റി20 സ്‌പെഷ്യലിസ്റ്റായ ബൂമ്ര നമുക്കുണ്ട്. സൂപ്പര്‍ ഓവറും അല്ലാത്തതും ബൂമ്രയ്ക്ക് ഒരുപോലെയാണ്. 

എന്നാല്‍ ബാറ്റിങ്ങില്‍ ആ ദിവസം ആ ടോണ്‍ പുറത്തെടുന്ന ബാറ്റ്‌സ്മാനെ നമ്മള്‍ ഇറക്കണം. ഇന്ന് ഞാന്‍ 60 റണ്‍സ് കണ്ടെത്തിയിരുന്നില്ലെങ്കില്‍ ശ്രേയസ് അയ്യരോ, മറ്റാരെങ്കിലുമാവും ഇറങ്ങുക, രോഹിത് പറഞ്ഞു. ജനുവരി 31ന് വെസ്റ്റ്പാക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ നാലാം ട്വന്റി20.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com