ബൂമ്രയല്ല, ഷമിയാണ് 'സൂപ്പര്‍'; പുകഴ്ത്തലുമായി റാവല്‍പ്പിണ്ടി എകസ്പ്രസ്

ബുമ്രയല്ല മുഹമ്മദ് ഷമിയാണ് ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളറെന്ന പ്രഖ്യാപനവുമായി പാക് മുന്‍താരം ഷുഹൈബ് അക്തര്‍
ബൂമ്രയല്ല, ഷമിയാണ് 'സൂപ്പര്‍'; പുകഴ്ത്തലുമായി റാവല്‍പ്പിണ്ടി എകസ്പ്രസ്

ന്യഡല്‍ഹി: ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയെയാണ് ലോകത്തിലെ നമ്പര്‍ വണ്‍ ഫാസ്റ്റ ബൗളറായി പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍ ബുമ്രയല്ല മുഹമ്മദ് ഷമിയാണ് ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളറെന്ന പ്രഖ്യാപനവുമായി പാക് മുന്‍താരം ഷുഹൈബ് അക്തര്‍. ന്യൂസിലന്റിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ പ്രകടനത്തിന് പി്ന്നാലെയാണ് പ്രതികരണം.

ഷമി വളരെ ബുദ്ധിമാനായ ബൗളറാണ്. ഇന്ത്യയുടെ കണ്ടുപിടുത്തമായ ഷമിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നും അക്തര്‍ പറയുന്നു. സാഹചര്യം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ച ഉയരാന്‍ ഷമിക്ക് കഴിയുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. 

യോര്‍ക്കറുകള്‍ ഫലപ്രദമല്ലെന്ന മനസിലാക്കിയാല്‍ ഉടന്‍ തന്നെ ലെങ്ത് ബോളുകളും ബൗണ്‍സറുകളും എറിയാന്‍ കഴിയുന്നു എന്നതാണ് ഷമിയുടെ മറ്റൊരു സവിശേഷതയെന്നും അക്തര്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com