സ്പാനിഷ് ചരിത്രത്തില്‍ 500 ജയങ്ങള്‍ തൊടുന്ന ആദ്യ താരം; ലെനഗസിനെ 5-0ന് തകര്‍ത്ത് നേട്ടം ആഘോഷിച്ച് മെസി 

710 മത്സരങ്ങളില്‍ ബാഴ്‌സ കുപ്പായത്തില്‍ ഇറങ്ങിയാണ് മെസി 500 വിജയങ്ങള്‍ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്
സ്പാനിഷ് ചരിത്രത്തില്‍ 500 ജയങ്ങള്‍ തൊടുന്ന ആദ്യ താരം; ലെനഗസിനെ 5-0ന് തകര്‍ത്ത് നേട്ടം ആഘോഷിച്ച് മെസി 

ലാ ലീഗയില്‍ വലെന്‍സിയയോട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബാഴ്‌സയെ പിടിച്ചു കയറ്റി മെസി. കോപ്പ ഡെല്‍ റേയില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പുതിയ പരിശീലകന് കീഴിലെ ബാഴ്‌ല ലെഗനെസിനെ തകര്‍ത്തത്. 

രണ്ട് വട്ടം ഗോള്‍ വല കുലുക്കി ബാഴ്‌സയെ വിജയ വഴിയിലെത്തിച്ച മെസി ബാഴ്‌സയിലെ തന്റെ 500ാം ജയമാണ് ആഘോഷിച്ചത്. സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ 500 ജയങ്ങള്‍ തൊടുന്ന ആദ്യ വ്യക്തിയാണ് മെസി. 710 മത്സരങ്ങളില്‍ ബാഴ്‌സ കുപ്പായത്തില്‍ ഇറങ്ങിയാണ് മെസി 500 വിജയങ്ങള്‍ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. 

നാലാം മിനിറ്റില്‍ ഗ്രീസ്മാനാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടക്കത് തുടക്കമിട്ടത്. 27ാം മിനിറ്റില്‍ ലെങ്‌ലറ്റും ഗോള്‍ വല കുലുക്കിയതോടെ ആദ്യ പകുതി ബാഴ്‌സ ലീഡോടെ അവസാനിപ്പിച്ചു. രണ്ടാം പകുതി തുടങ്ങിയതിന് തൊട്ടു പിന്നാലെ ഡിഫ്‌ലക്റ്റഡ് ഷോട്ടിലൂടെ മെസി ലീഡ് ഉയര്‍ത്തി. 77ാം മിനിറ്റില്‍ ആര്‍തറിന്റെ വക ഗോള്‍. 

ലെഗനെസ് ഗോള്‍ കീപ്പറെ വട്ടംകറക്കി 89ാം മിനിറ്റില്‍ രണ്ടാം വട്ടം ഗോള്‍ വല കുലുക്കി ബാഴ്‌സയുടെ ജയം മെസി ആഘോഷമാക്കി. പുതിയ പരിശീലകന്‍ സെറ്റിന് കീഴില്‍ ലാ ലീഗയില്‍ വലെന്‍സിയക്കെതിരെ തോല്‍വി നേരിട്ടതിന്റെ ആഘാതമാണ് കോപ്പ ഡെല്‍ റേയിലൂടെ ബാഴ്‌സ തീര്‍ത്തത്. എവേ മാച്ചില്‍ വലെന്‍സിയയോട് ബാഴ്‌സ തോല്‍ക്കുന്നത് 2007ന് ശേഷം ആദ്യമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com