ഉമിനീര് പുരട്ടാതെയും പന്തില്‍ ചലനമുണ്ടാക്കി ആന്‍ഡേഴ്‌സന്‍, വിക്കറ്റ് സെലിബ്രേഷനും പുതിയ രീതിയില്‍

സ്‌റ്റോക്ക്‌സിന്റെ ഇലവന് വേണ്ടി ബൗള്‍ ചെയ്ത ആന്‍ഡേഴ്‌സന്‍ സീമും സ്വിങ്ങും കണ്ടെത്തി രണ്ട് വിക്കറ്റ് വീഴ്ത്തി
ഉമിനീര് പുരട്ടാതെയും പന്തില്‍ ചലനമുണ്ടാക്കി ആന്‍ഡേഴ്‌സന്‍, വിക്കറ്റ് സെലിബ്രേഷനും പുതിയ രീതിയില്‍


ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിന് മുന്‍പുള്ള ഇംഗ്ലണ്ട് ടീമിന്റെ പരിശീലന മത്സരം ആരംഭിച്ചു. ഉമിനീര് പുരട്ടാതെ തന്നെ പന്തില്‍ ചലനമുണ്ടാക്കി വിക്കറ്റ് വീഴ്ത്തി ആന്‍ഡേഴ്‌സനും, ഇംഗ്ലണ്ട് ടീമിന്റെ കോവിഡ് കാലത്തെ വിക്കറ്റ് സെലിബ്രേഷന്‍ രീതിയുമായിരുന്നു ഇവിടെ ഹൈലൈറ്റ്. 

സ്‌റ്റോക്ക്‌സിന്റെ ഇലവന് വേണ്ടി ബൗള്‍ ചെയ്ത ആന്‍ഡേഴ്‌സന്‍ സീമും സ്വിങ്ങും കണ്ടെത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്നില്‍ താഴെയാണ് ആന്‍ഡേഴ്‌സന്റെ ഇക്കണോമി റേറ്റ്. സ്‌റ്റോക്ക്‌സിനും പന്തില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചു. 

ആന്‍ഡേഴ്‌സന്റെ ബൗളിങ് ആക്രമണത്തെ നേരിട്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് എന്ന നിലയിലാണ് ബട്ട്‌ലറിന്റെ ഇലവന്‍. അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍് ജെയിംസ് ബ്രാസി 85 റണ്‍സ് നേടി. 

ഉമിനീര് പുരട്ടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഈ ഘട്ടത്തില്‍ പോലും ആന്‍ഡേഴ്‌സനെ നേരിടുക എന്നത് വളരെ പ്രയാസകരമാണെന്നാണ് ബ്രാസി ആദ്യ ദിനത്തിലെ കളിക്ക് ശേഷം പറഞ്ഞത്. കളിയില്‍ വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള ഇംഗ്ലണ്ട് കളിക്കാരുടെ സെലിബ്രേഷനും ശ്രദ്ധേയമായി. 

കെട്ടിപ്പിടിച്ചും, ഹൈഫൈവ് നല്‍കിയുമുള്ള സെലിബ്രേഷന് പകരം സാമുഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് എല്‍ബോ സെലിബ്രേഷനുമായാണ് ടീം എത്തിയത്. വലിയ സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു പരിശീലന മത്സരവും. ഡ്രിങ്ക്‌സുമായി എത്തിയ താരം പോലും ഗ്ലൗസ് അണിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com