'ഭാഗ്യമുണ്ട്, ഞാന്‍ ജയിലിലേക്ക് പോവുന്ന ചിത്രങ്ങള്‍ ആരും എടുത്തില്ല, എന്റെ മക്കള്‍ക്ക് അത് കാണേണ്ടി വരില്ല'

മരിച്ചതിന് ശേഷമുള്ള ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിലേക്ക് ചൂണ്ടിയായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍
'ഭാഗ്യമുണ്ട്, ഞാന്‍ ജയിലിലേക്ക് പോവുന്ന ചിത്രങ്ങള്‍ ആരും എടുത്തില്ല, എന്റെ മക്കള്‍ക്ക് അത് കാണേണ്ടി വരില്ല'

കൊച്ചി: ഞാന്‍ ജയിലിലേക്ക് കയറുന്നതിന്റേയും ഇറങ്ങുന്നതിന്റേയും ചിത്രങ്ങള്‍ ആരും പകര്‍ത്താതിരുന്നത് ഭാഗ്യമായി കരുതുന്നതായി ശ്രീശാന്ത്. എന്റെ മക്കള്‍ക്ക് ആ ഫോട്ടോകള്‍ കാണേണ്ടി വരില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. 

മരിച്ചതിന് ശേഷമുള്ള ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിലേക്ക് ചൂണ്ടിയായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. സെക്കന്റുകള്‍ കൊണ്ടാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. മാച്ച് പാര്‍ട്ടി കഴിഞ്ഞതിന് പിന്നാലെയാണ് തീവ്രവാദി വാര്‍ഡിലേക്ക് എന്നെ കൊണ്ടുപോവുന്നത്...

12 ദിവസം, ഒരു ദിവസം 16-17 മണിക്കൂറുകള്‍ വെച്ച് എനിക്ക് പീഡനത്തിന്റേതായിരുന്നു. ആ സമയം കുടുംബത്തെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചിരുന്നത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ എനിക്ക് കിട്ടി. ഓരോ പോരാട്ടവും വിജയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അവരവരുടേതായ പോരാട്ടമാണ് ഓരോരുത്തരും നയിക്കുന്നത്...

ഒരു കളിയില്‍ സച്ചിന്‍ സെഞ്ചുറി നേടിയാലും അടുത്ത കളിയില്‍ പൂജ്യത്തില്‍ നിന്ന് തന്നെ സച്ചിന്‍ തുടങ്ങണം. തീരുമാനമെടുക്കുന്നതിന് മുന്‍പ് 10 സെക്കന്റ് ചിന്തിക്കുക. ഈ സമയവും കടന്ന് പോവും എന്ന് തിരിച്ചറിയുക. ആഗ്രഹിക്കുന്നതെല്ലാം നേടുക. ലോകം എന്താണ് പറയുന്നത് എന്നത് കാത്ത് നില്‍ക്കാതിരിക്കുക, ശ്രീശാന്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com