വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം എവര്‍ട്ടന്‍ വീക്ക്‌സ് വിടവാങ്ങി

കരിബിയന്‍ ക്രിക്കറ്റിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വീക്ക്‌സ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വിന്‍ഡിസ് ടീമിന്റെ ഭാഗമായിരുന്നു
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം എവര്‍ട്ടന്‍ വീക്ക്‌സ് വിടവാങ്ങി

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ എവര്‍ട്ടന്‍ വീക്ക്‌സ്(95) അന്തരിച്ചു. കരിബിയന്‍ ക്രിക്കറ്റിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വീക്ക്‌സ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വിന്‍ഡിസ് ടീമിന്റെ ഭാഗമായിരുന്നു. 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ മുഖം മാറ്റിയ തലമുറയിലെ 3 Ws കണ്ണിയിലെ ഒടുവിലത്തെ താരമാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. വാല്‍കോട്ട്, സര്‍ ഫ്രാങ്ക് വോറല്‍ എന്നിവരായിരുന്നു 3 Wsലെ സര്‍ വീക്ക്‌സിനെ കൂടാതെയുള്ള രണ്ട് പേര്‍. 2006ല്‍ വാല്‍കോട്ട് വിടവാങ്ങി. 1967ല്‍ വോറെലും മരിച്ചു. 

1948നും 1958നും ഇടയില്‍ 48 ടെസ്റ്റുകളാണ് വീക്ക്‌സ് വിന്‍ഡിസിന് വേണ്ടി കളിച്ചത്. 58.61 എന്ന ബാറ്റിങ് ശരാശരിയില്‍ 4,455 റണ്‍സ് വീക്ക്‌സ് നേടി. 207 ആണ് ഉയര്‍ന്ന സ്‌കോര്‍. 15 സെഞ്ചുറികളാണ് വീക്ക്‌സിന്റെ ബാറ്റില്‍ നിന്നും വന്നത്. അതില്‍ തുടരെ നേടിയ 5 സെഞ്ചുറികള്‍ ഇപ്പോഴും റെക്കോര്‍ഡ് ബുക്കിലുണ്ട്. 

1948ല്‍ ഇംഗ്ലണ്ടിനെതിരെ ജമൈക്കയില്‍ 141 റണ്‍സ്. പിന്നാലെ അതേ വര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ 128, ബോംബെയില്‍ 194, കൊല്‍ക്കത്തയില്‍ 162, 101. തുടരെ ആറാം സെഞ്ചുറി എന്ന റെക്കോര്‍ഡും വീക്ക്‌സിന് മുന്‍പിലെത്തിയെങ്കിലും മദ്രാസില്‍ 90 റണ്‍സിന് പുറത്തായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com