''കോഹ്‌ലിയാണ് എന്റെ റോള്‍ മോഡല്‍, ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വ്യക്തിയാണ്''

'പ്ലേയിങ് ഇലവനില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചു'
''കോഹ്‌ലിയാണ് എന്റെ റോള്‍ മോഡല്‍, ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വ്യക്തിയാണ്''

തിരുവനന്തപുരം: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് തന്റെ റോള്‍ മോഡലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ജിമ്മില്‍ പോലും കോഹ് ലി വലിയ കൃത്യതയാണ് പാലിക്കുന്നതെന്ന് സഞ്ജു പറഞ്ഞു. 

പ്ലേയിങ് ഇലവനില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചു. വലിയ ഊര്‍ജ്ജസ്വലനായ വ്യക്തിയാണ് കോഹ്‌ലി. എല്ലായ്‌പ്പോഴും സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയാണ് കോഹ് ലിയെ കാണാനാവുക. ഡ്രസിങ് റൂമിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കോഹ് ലി ശ്രമിക്കാറുണ്ട്, സഞ്ജു പറഞ്ഞു. 

കോഹ്‌ലിക്കും രവി ശാസ്ത്രിക്കും കീഴില്‍ ഡ്രസിങ് റൂമിന്റെ എനര്‍ജി ലെവല്‍ എപ്പോഴും ഉയര്‍ന്ന് നില്‍ക്കും. കോഹ് ലിയില്‍ നിന്ന് പഠിക്കാനാണ് എല്ലായ്‌പ്പോഴും ടീം അംഗങ്ങള്‍ ശ്രമിക്കുക. ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ സമയത്ത് കോഹ്‌ലിയില്‍ നിന്ന് കുറെ ബാറ്റിങ്, ഫിറ്റ്‌നസ് ടിപ്പുകള്‍ എനിക്ക് കിട്ടി. 

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ്‌ലി. പര്യടനത്തിന്റെ സമയത്ത് ഞാന്‍ ജിമ്മില്‍ പോവുമ്പോഴെല്ലാം കോഹ്‌ലിയെ അവിടെ കാണും. കൃത്യനിഷ്ഠ നന്നായി നോക്കുന്ന വ്യക്തിയാണ് അദ്ദേഹം. ദിനചര്യകള്‍ ഒരിക്കലും കോഹ് ലി തെറ്റിക്കില്ല. സ്വയം പരിചരിക്കുന്നത്, പരിശീലനം നടത്തുന്നത്, മെച്ചപ്പെട്ട് വരുന്നത്, ന്യൂട്രീഷന്‍ ലെവല്‍ നിലനിര്‍ത്തുന്നത്....കോഹ്‌ലി എനിക്കും എല്ലാവര്‍ക്കും റോള്‍ മോഡലാണ്, സഞ്ജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com