ചാമ്പ്യന്മാരെ 4-0ന് തകര്‍ത്ത് സിറ്റിയുടെ കലിപ്പ്, 28 വര്‍ഷത്തിന് ശേഷം ലിവര്‍പൂളിന് നാണക്കേടിന്റെ റെക്കോര്‍ഡ്

പ്രീമിയര്‍ ലീഗ് ജേതാക്കളായതിന് പിന്നാലെ ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ സിറ്റി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് തച്ചു തകര്‍ക്കല്‍ നടന്നത്
ചാമ്പ്യന്മാരെ 4-0ന് തകര്‍ത്ത് സിറ്റിയുടെ കലിപ്പ്, 28 വര്‍ഷത്തിന് ശേഷം ലിവര്‍പൂളിന് നാണക്കേടിന്റെ റെക്കോര്‍ഡ്

പ്രീമിയര്‍ ലീഗ് കിരീടം തങ്ങളില്‍ നിന്ന് തട്ടിയെടുത്ത ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് ജേതാക്കളായതിന് പിന്നാലെ ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ സിറ്റി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് തച്ചു തകര്‍ക്കല്‍ നടന്നത്. 

28 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് തുടരെ അഞ്ച് എവേ മത്സരങ്ങളില്‍ ലിവര്‍പൂളിന് സ്‌കോര്‍ ചെയ്യാനാവാതെ പോവുന്നത്. കിരീട നേട്ടത്തിന് ശേഷം ലിവര്‍പൂളിന്റെ കളിയില്‍ തീവ്രത കുറഞ്ഞത് സിറ്റി മുതലാക്കിയപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ ഗാര്‍ഡിയോളയുടെ സംഘം മൂന്ന് വട്ടം വല കുലുക്കി. 

25ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡെ ബ്രുയ്‌നാണ് ഗോള്‍ വല ചലിപ്പിച്ചത്. സ്‌റ്റെര്‍ലിങ്ങിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കൗണ്ടര്‍ അറ്റാക്കിലൂടെ 35ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്ങും വല കുലുക്കി. രണ്ടാം പകുതിക്ക് തൊട്ടുമുന്‍പ് ഫോഡനും ഗോള്‍ വല കുലുക്കിയതോടെ ലിവര്‍പൂള്‍ സമ്മര്‍ദത്തിലേക്ക് വീണു. 

1997-98ല്‍ പ്രിമീയര്‍ ലീഗ് കിരീടം നേടിയതിന് ശേഷം വന്ന തൊട്ടടുത്ത മത്സരത്തില്‍ 4-0നാണ് ആഴ്‌സണല്‍ ലിവര്‍പൂളിനെ തറപറ്റിച്ചത്. ക്ലോപ്പിന് കിഴീലില്‍ ലിവര്‍പൂള്‍ വന്‍ തോല്‍വികള്‍ വാങ്ങിയത് രണ്ട് വട്ടവും സിറ്റിയുടെ കയ്യില്‍ നിന്നാണ്. 2017 സെപ്റ്റംബറില്‍ 5-0നും ഗാര്‍ഡിയോളയും സംഘവും ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com