വിരാട് കോഹ്‌ലിയോ ബാബര്‍ അസമോ കേമന്‍? ഇന്‍സമാം ഉള്‍ ഹഖിന്റെ മറുപടി ഇങ്ങനെ

കോഹ് ലി-ബാബര്‍ അസം സംവാദത്തില്‍ ഇന്‍സമാം ഉള്‍ഹഖാണ് ഏറ്റവും ഒടുവിലായി അഭിപ്രായം പറഞ്ഞ് എത്തുന്നത്
വിരാട് കോഹ്‌ലിയോ ബാബര്‍ അസമോ കേമന്‍? ഇന്‍സമാം ഉള്‍ ഹഖിന്റെ മറുപടി ഇങ്ങനെ

ലാഹോര്‍: കഴിഞ്ഞ ഏതാനും വര്‍ഷമായി പാക് ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമാണ് ബാബര്‍ അസം. പാക് കോഹ് ലി എന്ന വിളിപ്പേര് വന്നതിന് പിന്നാലെ കോഹ് ലിക്ക് മുകളില്‍ വരെ ബാബര്‍ അസമിനെ ഇന്ന് പലരും കണക്കാക്കുന്നു. കോഹ് ലി-ബാബര്‍ അസം സംവാദത്തില്‍ ഇന്‍സമാം ഉള്‍ഹഖാണ് ഏറ്റവും ഒടുവിലായി അഭിപ്രായം പറഞ്ഞ് എത്തുന്നത്. 

തുടക്കത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബാബര്‍ അസമിന് വെല്ലുവിളി നേരിട്ടിരുന്നു. എന്നാല്‍ ബാബറിന്റെ കഴിവില്‍ ഞങ്ങള്‍ക്കൊരു സംശയവും ഇല്ലായിരുന്നു. അതുകൊണ്ട് അസമിന് വേണ്ട പിന്തുണ ഞങ്ങള്‍ നല്‍കി. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും അവന്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് നോക്കൂവെന്നും ഇന്‍സമാം പറഞ്ഞു. 

ബാബറിനെ കോഹ് ലിയുമായി എപ്പോഴും താരതമ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കോഹ്‌ലി ബാബറിനേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് കളിച്ച് കഴിഞ്ഞു. ബാബര്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന സമയത്തെ കോഹ് ലിയുടെ നേട്ടങ്ങള്‍ കൂടി വെച്ച് നോക്കിയാല്‍ ബാബര്‍ നന്നായി തന്നെ ചെയ്തിട്ടുണ്ടെന്ന് കാണാം. ബാബര്‍ അസമും, ഷഹീന്‍ ഷായുമാണ് പാകിസ്ഥാന്റെ ഭാവി താരങ്ങളെന്നും ഇന്‍സമാം പറഞ്ഞു. 

74 ഏകദിനങ്ങളില്‍ നിന്ന് 3359 റണ്‍സ് ആണ് ബാബര്‍ അസമിന്റെ ഇതുവരെയുള്ള സമ്പാദ്യം. വേഗത്തില്‍ 3000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്താണ് ബാബര്‍ ഇപ്പോള്‍. നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ കോഹ് ലിയേക്കാള്‍ മികവ് ബാബര്‍ അസമിനാണെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com