സച്ചിനോടോ ലാറയോടോ അല്ല, പൃഥ്വി ഷായെ വസീം ജാഫര്‍ താരതമ്യപ്പെടുത്തുന്നത് ഈ വെടിക്കെട്ട് ബാറ്റ്‌സ്മാനോട് 

ന്യൂസിലാന്‍ഡില്‍ അത് ഒരു പരിധി വരെ തിരിച്ചറിയാന്‍ പൃഥ്വിക്ക് സാധിച്ചു. ഷോര്‍ട്ട് ഡെലിവറിയിലാണ് രണ്ട് വട്ടം അവിടെ പൃഥ്വി പുറത്തായത്
സച്ചിനോടോ ലാറയോടോ അല്ല, പൃഥ്വി ഷായെ വസീം ജാഫര്‍ താരതമ്യപ്പെടുത്തുന്നത് ഈ വെടിക്കെട്ട് ബാറ്റ്‌സ്മാനോട് 

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുമായും ബ്രയാന്‍ ലാറയുമായുമാണ് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായെ പൊതുവെ താരതമ്യപ്പെടുത്താറുള്ളത്. എന്നാല്‍ പൃഥ്വി ഷായുടെ ബാറ്റിങ് വസീം ജാഫറെ ഓര്‍മിപ്പിക്കുന്നത് മറ്റൊരു താരത്തെയാണ്.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായിട്ടാണ് പൃഥ്വി ഷായെ വസീം ജാഫര്‍ താരതമ്യപ്പെടുത്തുന്നത്. സ്‌പെഷ്യല്‍ പ്ലേയറാണ് പൃഥ്വി. പൃഥ്വി കളിക്കുന്ന ഷോട്ടുകള്‍, ഫോമിലായാല്‍ പൃഥ്വിയുടെ പോക്ക്, വീരേന്ദര്‍ സെവാഗിന്റേത് പോലെ പ്രാപ്തി പൃഥ്വിക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, വസീം ജാഫര്‍ പറഞ്ഞു. 

എന്നാല്‍ തന്റെ തന്നെ കളി പൃഥ്വി ഷാ വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ന്യൂസിലാന്‍ഡില്‍ അത് ഒരു പരിധി വരെ തിരിച്ചറിയാന്‍ പൃഥ്വിക്ക് സാധിച്ചു. ഷോര്‍ട്ട് ഡെലിവറിയിലാണ് രണ്ട് വട്ടം അവിടെ പൃഥ്വി പുറത്തായത്. അവര്‍ കുഴിച്ച കെണിയിലേക്ക് പൃഥ്വി വന്ന് വീണു. 

കളിക്കളത്തിന് പുറത്തെ ജീവിതത്തിലും കുറച്ചു കൂടി അച്ചടക്കം കൊണ്ടുവരാന്‍ പൃഥ്വിക്ക് സാധിക്കണം. രാജ്യാന്തര തലത്തില്‍ അതിജീവിച്ച് കളിക്കാനുള്ള ക്രിക്കറ്റ് പൃഥ്വിയിലുണ്ട്. എന്നാല്‍ ക്രിക്കറ്റിന് പുറത്തും കുറച്ച് കൂടി അച്ചടക്കം പൃഥ്വി പാലിക്കേണ്ടതുണ്ടെന്ന് വസീം ജാഫര്‍ ഓര്‍മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com